Connect with us

PERAVOOR

ചെസ് പരിശീലന ക്യാമ്പ്; രജിസ്‌ട്രേഷനും രക്ഷിതാക്കൾക്കുള്ള ക്ലാസും

Published

on

Share our post

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും സംഘടിപ്പിക്കുന്ന ചെസ് പരിശീലന ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷനും രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു. ഗുഡ് എർത്ത് ചെസ് കഫെയിൽ പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ് ഉദ്ഘാടനം ചെയ്തു. വി.യു.സെബാസ്റ്റ്യൻ അധ്യക്ഷനായി. ഡോ.കെ.ബി.ദേവദാസ് മുഖ്യാതിഥിയായി. പഞ്ചായത്തംഗം കെ.വി.ബാബു, എ.പി.സുജീഷ്, എം.എഫ്.എ ഡയറക്ടർ എം.സി.കുട്ടിച്ചൻ, കോട്ടയൻ ഹരിദാസ്, പി.പുരുഷോത്തമൻ, കെ.ആർ.ബിജു, അബ്രഹാം തോമസ് തുടങ്ങിയവർ സംസാരിച്ചു.


Share our post

PERAVOOR

പേരാവൂരിൽ വന്യമൃഗശല്യം രൂക്ഷം

Published

on

Share our post

പേരാവൂർ:മലയോരപ്രദേശമായ പേരാവൂരിലെ ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. ആറളം, കൊട്ടിയൂർ, കണ്ണവം വനത്തോട് ചേർന്നുനിൽക്കുന്ന പ്രദേശവും കടന്ന് കിലോമീറ്റർ ദൂരത്തെ ജനവാസ പ്രദേശത്തുപോലും ആന, കടുവ, പുലി, പന്നി, കാട്ടുപോത്ത്, മുള്ളൻപന്നി തുടങ്ങിയവയെത്തി മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുകയാണ്‌. ആറളം ഫാമിലും ഫാമിനകത്തെ ഗോത്രവർഗ പുനരധിവാസമേഖലയിലും കൃഷിനശിച്ചു കാടുകയറിയതോടെ ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള ആന, കടുവ, പുലി ഉൾപ്പെടെയാണ് ഇവിടെ തമ്പടിച്ചത്. കഴിഞ്ഞ ദിവസമാണ് കാടതിർത്തിയിൽനിന്ന്‌ 15 കിലോമീറ്ററകലെ കാക്കയങ്ങാട് ടൗണിൽ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. വർഷങ്ങളായി കാടിറങ്ങി നാട്ടിലെ കൃഷിയിടങ്ങളിൽ തമ്പടിച്ച കാട്ടുപന്നിക്കൂട്ടങ്ങൾ പെറ്റുപെരുകിയതോടെ കർഷകർക്ക് ദുരിതമായി. ഇവയെ ഭക്ഷണമാക്കാനാണ് പുലി ഉൾപ്പെടെ ഇത്രയും ദൂരം എത്തിയത് എന്നാണ് കരുതുന്നത്. മുമ്പ് അപൂർവമായി എത്തിയിരുന്ന കാട്ടാനയും കാട്ടുപോത്തും നാട്ടിൽതന്നെ സജീവമാണ്. ബാവലിപ്പുഴക്ക് അരികിൽ കാട്ടാനക്കൂട്ടം സ്ഥിരമായുണ്ട്. കോളയാട്, നിടുംപൊയിൽ ടൗണിൽ ഉൾപ്പെടെ കാട്ടുപോത്തിൻകൂട്ടം ദിവസേനയെന്നോണം എത്തിത്തുടങ്ങിയിട്ടുണ്ട്.

പെരുവയിൽ കാട്ടുപോത്തുകൾ കുട്ടികളുമായി മേയുന്നത് സ്ഥിരംകാഴ്ചയാണ്. കഴിഞ്ഞ വർഷമാണ് കൊട്ടിയൂരിലെ കൃഷിയിടത്തിൽ കെണിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്. കേളകം അടക്കാത്തോട്ടിൽ ഇറങ്ങിയ കടുവ ആഴ്ചകളോളം ജനങ്ങളിൽ ഭീതിപരത്തി. വീടിന് പുറത്തിറങ്ങാൻപോലും അന്ന് കഴിഞ്ഞിരുന്നില്ല. വനം വകുപ്പ് ദിവസങ്ങളുടെ പരിശ്രമത്തിലാണ് കടുവയെ പിടികൂടിയത്. വന്യജീവികളുടെ വർധനയും മാംസാഹാരികളായ കടുവക്കും പുലിക്കുമെല്ലാം ഭക്ഷണം കിട്ടാതെയാകുമ്പോഴുമാണ്‌ ഇവ നാട്ടിലിറങ്ങുന്നത്. കാക്കയങ്ങാടുനിന്ന്‌ പിടികൂടിയ പുലി കെണിയിൽ വീണില്ലായിരുന്നുവെങ്കിൽ നാട്ടിലെത്തിയെന്നുപോലും ജനങ്ങൾ അറിയാതെപോയേനെ. പശ്ചിമഘട്ടത്തോട് ചേർന്നുകിടക്കുന്ന കിഴക്കൻമലയോരത്ത് വനം അതിരിടുന്നയിടത്ത് ഇടമുറിയാതെ വൈദ്യുതിവേലിയോ, മതിലോ സ്ഥാപിക്കുക എന്നതാണ് പരിഹാരം. നാട്ടിലിറങ്ങിയ കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയില്ലെങ്കിൽ കാർഷിക വിളകളുടെ നാശവും വിദൂരമല്ല.


Share our post
Continue Reading

PERAVOOR

കെ.കെ.രാമചന്ദ്രൻ കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് പ്രസിഡൻറ്

Published

on

Share our post

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് തിരഞ്ഞെടുപ്പിൽ കെ.കെ.രാമചന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ വീണ്ടും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി സതീഷ് റോയലിന് 60 വോട്ടുകൾ ലഭിച്ചപ്പോൾ കെ.കെ രാമചന്ദ്രൻ 171 വോട്ടുകൾ നേടി. 111 വോട്ടുകളുടെ ഭൂരിപക്ഷം കെ.കെക്ക് ലഭിച്ചു.

Stay tuned for details….


Share our post
Continue Reading

PERAVOOR

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 105-ാം വാർഷികാഘോഷവും യാത്രയയപ്പും വെളളിയാഴ്ച

Published

on

Share our post

പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 105-മത് വാർഷികാഘോഷവും യാത്രയയപ്പും വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ അധ്യക്ഷനാവും. സാഹിത്യകാരി അമൃത കേളകം മുഖ്യാതിഥിയാകും. വിരമിക്കുന്ന അദ്ധ്യാപകൻ ജോഷി തോമസിനെ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാൽ ആദരിക്കും. ഉന്നത വിജയികളെ അനുമോദിക്കും. പത്ര സമ്മേളനത്തിൽ പ്രിൻസിപ്പാൾ വി.ബി.രാജലക്ഷ്മി, പ്രഥമാധ്യാപകൻ കെ.വി.സജി, പി.ടി.എ പ്രസിഡൻ്റ് സി.വി.അമർനാഥ്,എൽ.ആർ.സജ്ന, പി.സി.ജോമോൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!