Kerala
പൊലീസ് കോൺസ്റ്റബിൾ എക്സൈസ് ഓഫീസർ; പി.എസ്‍.സി വിജ്ഞാപനം ഉടൻ

തിരുവനന്തപുരം : കേരള പൊലീസിലെ വിവിധ ബറ്റാലിയനുകളിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ), എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റവും) ഉൾപ്പെടെ 69 കാറ്റഗറികളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, ജില്ലാതലം, എൻസിഎ റിക്രൂട്ട്മെന്റ് ജില്ലാതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് വിജ്ഞാപനം.
പ്രധാന തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫ. ഇൻ സൈക്യാട്രി, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ അനാട്ടമി, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിങ് (ഗവ.പോളിടെക്നിക് കോളേജുകൾ), തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിങ് വിങ്) അസിസ്റ്റന്റ് ടൗൺപ്ലാനർ, തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 3 എൽഐഡിഇ സബ്ഗ്രൂപ്പ് (എ) സിവിൽ വിങ്) അസിസ്റ്റന്റ് എൻജിനിയർ (ഡിപ്പാർട്ട്മെന്റൽ ക്വോട്ട), ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (നേരിട്ടും തസ്തികമാറ്റവും), നിയമ വകുപ്പിൽ (ഗവ. സെക്രട്ടറിയറ്റ്) ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റവും), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ഗ്രേഡ് 2, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (നേരിട്ടും തസ്തികമാറ്റവും), തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 3 എൽഐഡിഇ സബ്ഗ്രൂപ്പ് (എ) സിവിൽ വിങ്), സെക്കൻഡ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/സെക്കൻഡ് ഗ്രേഡ് ഓവർസിയർ, സംസ്ഥാന ജലഗതാഗത വകുപ്പിൽ വെൽഡർ, സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപറേഷൻ ലിമിറ്റഡിൽ ട്രേസർ.
ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റവും), പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം), വിവിധ ജില്ലകളിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2, വിവിധ ജില്ലകളിൽ തദ്ദേശ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ്, വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ), എറണാകുളം ജില്ലയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ. 10. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (തസ്തികമാറ്റം).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ട്രെയിനി (ടെലികമ്യൂണിക്കേഷൻസ്) (പട്ടികവർഗം). സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം: കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികജാതി/വർഗം), കോഴിക്കോട് ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം, പട്ടികവർഗം), എറണാകുളം ജില്ലയിൽ അച്ചടി വകുപ്പിൽ ബൈൻഡർ ഗ്രേഡ് 2 (പട്ടികവർഗം).അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.
സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (535/2023), ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്പർവൈസർ (693/2023) എന്നീ തസ്തികകളിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക ഉടൻ
പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (കെമിസ്ട്രി, 633/2023), ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (582/2023), ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് ( 524/2023), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലക്ചറർ ഇൻ സ്കൾപ്ചർ (297/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി)( 645/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്) ( 649/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ) ( 653/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്) ( 652/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്) ( 662/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലാസ്റ്റിക് പ്രോസസിങ് ഓപ്പറേറ്റർ) ( 647/2023), സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (ഈഴവ/തിയ്യ/ബില്ലവ) ( 277/2023), സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്രയോറിറ്റി സെക്ടർ ഓഫീസർ (ജനറൽ കാറ്റഗറി, 432/2023) തസ്തികളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും
പൊലീസ് സർവീസ് വകുപ്പിൽ ഫോട്ടോഗ്രാഫർ (668/2022) തസ്തികയിലേക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
Kerala
മുസ്ലിംലീഗ്: ഖാദർ മൊയ്‌തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

ചെന്നൈ: മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ് തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്. പി വി അബ്‌ദുൾ വഹാബാണ് ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രധാന ഭാരവാഹികൾക്ക് ആർക്കും മാറ്റമില്ല.
ഇ ടി മുഹമ്മദ് ബഷീർ എംപി ഓർഗനൈസിംഗ് സെക്രട്ടറിയും എം പി അബ്‌ദുൾ സമദ് സമാദാനി എംപി സീനിയർ വൈസ് പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ് ഇബ്രാഹിം സേഠ്, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത് ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ് പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ് തങ്ങൾ, ഖൊറും അനീസ് ഒമർ, നവാസ് കനി എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, എച്ച് അബുദുൽ ബാസിത്, ടി എ അഹമ്മദ് കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .
ചരിത്രത്തിലാദ്യമായി വനിതകൾ
ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Kerala
കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.
Kerala
കുട്ടനാടിനെ അടുത്തറിയാം, അഷ്ടമുടിയിലൂടെ സഞ്ചരിക്കാം; ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്

ആലപ്പുഴ: ഇത്തവണത്തെ അവധിക്കാലം ജലഗതാഗത വകുപ്പിനു നേട്ടമായി. ആലപ്പുഴ വേമ്പനാട്ടു കായലിലും കൊല്ലം അഷ്ടമുടിക്കായലിലും ബോട്ടുകളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ്. സീ കുട്ടനാട്, വേഗ, സീ അഷ്ടമുടി ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഓടുന്നത്. എന്നും മികച്ച ബുക്കിങ്ങാണ്. ഒരു സീറ്റു പോലും ഒഴിവില്ല. ഒരാഴ്ച മുന്‍പേ ഈയാഴ്ചത്തെ ബുക്കിങ് തീര്‍ന്നെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.സീ കുട്ടനാട്, വേഗ ബോട്ടുകള്‍ ആലപ്പുഴ മുതല്‍ പാതിരാമണല്‍ വരെയും തിരിച്ചുമാണ് സഞ്ചരിക്കുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിലായി 90 സീറ്റുള്ള വേഗയ്ക്ക് (വേഗ-2) എന്നും കുറഞ്ഞത് 39,000 രൂപ വരുമാനമുണ്ട്. രാവിലെ 11 മുതല്‍ നാലുവരെയാണു സഞ്ചാരം.
എസിക്ക് 600 രൂപയും എസി ഇല്ലാതെ 400 രൂപയുമാണു നിരക്ക്. അപ്പര്‍, ലോവര്‍ ക്ലാസുകളിലായി 120 സീറ്റുള്ള സീ കുട്ടനാടിന് (സീ കുട്ടനാട് -2) 56,000 രൂപ നിത്യവരുമാനമുണ്ട്. നിരക്ക്- അപ്പര്‍ ക്ലാസിന് 500 രൂപ, ലോവര്‍ ക്ലാസിന് 400 രൂപ. രാവിലെ 11.15 മുതല്‍ വൈകുന്നേരം 4.15 വരെയാണു യാത്ര.സീ കുട്ടനാടിന്റെ അതേ മാതൃകയിലുള്ള ബോട്ടാണ് സീ അഷ്ടമുടിയുടേത്. രാവിലെ പതിനൊന്നരയ്ക്ക് കൊല്ലം ജെട്ടിയില്‍നിന്നു സാമ്പ്രാണിക്കോടിയിലേക്കു പുറപ്പെടും. 4.30-നു മടങ്ങും. ബോട്ടുകളിലെല്ലാം കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റ്റാളുണ്ട്.
മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാരാണ് അധികവും. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സംഘങ്ങള്‍ എന്നിങ്ങനെ ഗ്രൂപ്പുകളായി വരുന്നവരുണ്ട്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായല്‍യാത്ര നടത്തുന്നവരുമുണ്ട്. അഞ്ചുവര്‍ഷം മുന്‍പാണ് വേഗ ഓടിത്തുടങ്ങിയത്. സീ കുട്ടനാട് തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. സീ അഷ്ടമുടി തുടങ്ങിയിട്ട് രണ്ടു വര്‍ഷവും.ബുക്കിങ്ങിനുള്ള ഫോണ്‍ നമ്പറുകള്‍: 9400050326, 9400050325.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്