THALASSERRY
സൗജന്യ പി.എസ്.സി പരീ ക്ഷ പരിശീലനം
തലശ്ശേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന സൗജന്യ പി.എസ്സി പരിശീലന ബാച്ചിലേക്ക് പരിമിതമായ സീറ്റുകൾകൂടി ബാക്കിയുണ്ട്. ഉദ്യോഗാർഥികൾ ഫോട്ടോ, ആധാർ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം കോച്ചിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9656048978, 9656307760.
THALASSERRY
മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു
മാഹി: 20 ദിവസമായി അടച്ചിട്ട ഈസ്റ്റ് പള്ളൂരിലെ മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു.ഡിസബർ 14ന് രാത്രിയിൽ പള്ളൂർ ബൈപാസ് സിഗ്നലിലെ ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിന്റെ പ്രവർത്തനം നിലക്കുകയായിരുന്നു. തുടർന്ന് ബൈപാസ് പാതക്ക് കുറുകെയുള്ള ചൊക്ലി-പെരിങ്ങാടി റോഡ് അടച്ചു.മാഹിയിൽ നിന്ന് ചൊക്ലി-നാദാപുരം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന, നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായിരുന്നു. എട്ട് ബാറ്ററികളാണ് മോഷണം പോയതെന്ന് സിഗ്നലിന്റെ ചുമതലയുള്ള കെൽട്രോൺ അധികൃതർ വ്യക്തമാക്കി.
THALASSERRY
തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
തലശ്ശേരിയിലെ ജില്ല കോടതി സമുച്ചയം ജനുവരി 25ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്‌ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിൽ കോടതികളുടെ പ്രവർത്തനോദ്‌ഘാടനം ചീഫ് ജസ്‌റ്റിസ് നിതിൻ മധുകർ ജാംദാർ നിർവഹിക്കും. സ്‌പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനാവും. ഉദ്‌ഘാടനത്തിന് മുന്നോടിയായി ജനുവരി ഒൻപതിന് കോടതി പരിസരത്ത് പൈതൃക ചിത്രരചന സംഘടിപ്പിക്കും. 15 ചിത്രകാരന്മാർ കോടതിയുടെ ചരിത്രവും തലശ്ശേരിയുടെ പൈതൃകവും ക്യാൻവാസിൽ അടയാളപ്പെടുത്തും. പുതിയ കോടതി സമുച്ചയത്തിന് മുന്നിൽ ഉച്ചക്ക് 3.30ന്‌ജില്ല സെഷൻസ് ജഡ്‌ജി കെ.ടി നിസാർ അഹമ്മദ് ഉദ്‌ഘാടനം ചെയ്യും. കിഫ്‌ബി ഫണ്ടിൽ നിന്ന് 57 കോടി രൂപ വിനിയോഗിച്ചാണ് എട്ടുനില കെട്ടിടം ജില്ലകോടതിക്കായി തലശ്ശേരിയിൽ സർക്കാർ നിർമിച്ചത്.
THALASSERRY
കൊടുവള്ളി-എൻ.എച്ച്-മമ്പറം ലെവൽ ക്രോസ് ജനുവരി ആറ് മുതൽ അടച്ചിടും
തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു