Kerala
യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം; ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി
തിരുവനന്തപുരം: കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ കാലിയായി മടങ്ങണം.അഞ്ചുവർഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവിൽ ജില്ലാ പെർമിറ്റിന് 300 രൂപയാണ്. സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് നൽകിയ അപേക്ഷയിൽ കഴിഞ്ഞ ഓഗസ്റ്റിൽ ചേർത്ത സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാൻ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിർത്തതിനെത്തുടർന്ന് പെർമിറ്റ് വ്യവസ്ഥ കർശനമാക്കി, ഫീസ് ഉയർത്തുകയായിരുന്നു.നിലവിലെ ജില്ലാ പെർമിറ്റിൽ അതിർത്തി ജില്ലകളിലേക്ക് 20 കിലോമീറ്റർ കടക്കാൻ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മണിക്കൂറിൽ 50 കിലോമീറ്റർ എന്ന വേഗപരിധി ഉയർത്തിയിട്ടില്ല.
Kerala
ഐ.എസ്.ആര്‍.ഒ തലപ്പത്ത് വീണ്ടും മലയാളി; വി.നാരായണന്‍ പുതിയ ചെയര്‍മാന്‍
ഐ.എസ്.ആര്‍.ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കുംസ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജുകളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍പിഎസ്സിയുടെ ടെക്‌നോ മാനേജിരിയല്‍ ഡയറക്ടറാണ് അദ്ദേഹം. റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന്‍ 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.
Kerala
നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി
കൊച്ചി: നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതിനും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി നല്‍കി ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.’മികച്ച ബോഡി സ്ട്രകചര്‍’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ത്തു. മുന്‍പും ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്നും സമാനമായ പ്രവൃത്തി ഉണ്ടായിട്ടുണ്ടെന്നും ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍ നിന്നും ലൈംഗികചുവയുള്ള സന്ദേശം അയച്ചതും പരാതിക്കാരി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Kerala
ജാഗ്രത വേണം; പകൽ താപനില കൂടുന്നു,വരുന്നൂ കൊടും ചൂടിന്റെ നാളുകൾ
തുലാവര്‍ഷ മഴയും മാറിയതോടെ കേരളം ചൂടിലേക്ക്. ഡിസംബര്‍ 31-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെല്‍ഷ്യസ് ഡിസംബറിലെ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്.നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളമാണ് ഈ പട്ടികയില്‍ കൂടുതല്‍ തവണ വന്നത്. ഒന്‍പതുതവണ കണ്ണൂര്‍ വിമാനത്താവളം കൂടുതല്‍ താപനില രേഖപ്പെടുത്തി. ഡിസംബര്‍ 14 മുതല്‍ 19 വരെ തുടര്‍ച്ചയായി ആറുദിവസം കണ്ണൂരായിരുന്നു രാജ്യത്ത് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നഗരം.ഇതിനുശേഷം 22-ന് കോഴിക്കോട്, 23-ന് തിരുവനന്തപുരം, 26-ന് പുനലൂര്‍ എന്നിവിടങ്ങളും ചൂട് കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ഡിസംബര്‍ 31-ന് വീണ്ടും കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് വന്നു. ജനുവരിയിലെ ആദ്യ രണ്ട് ദിവസവും കണ്ണൂര്‍ ഒന്നാം സ്ഥാനത്തായിരുന്നു. പൊതുവേ വടക്കന്‍ കേരളത്തിലാണ് ചൂട് കൂടുതല്‍. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഉയര്‍ന്ന ചൂട് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ജനുവരിയില്‍ കേരളത്തില്‍ തണുപ്പ് കുറഞ്ഞ് പകല്‍ താപനില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. ഇതോടൊപ്പം സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ (7.4 മില്ലിമീറ്റര്‍) കൂടുതല്‍ മഴ ലഭിക്കുമെന്നും വകുപ്പ് പ്രവചിക്കുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു