പത്താംതരം തുല്യതാ പരീക്ഷയിൽ മിന്നുന്ന വിജയം

പത്താമുദയം സമ്പൂർണ പത്താംതരം തുല്യതാ പദ്ധതിയുടെ ആദ്യ ബാച്ചിൽ മിന്നുന്ന വിജയം നേടി പഠിതാക്കൾ. പരീക്ഷ എഴുതിയ 1571 പേരിൽ 1424 പേരും പാസ്സായി. 90.64 ആണ് വിജയശതമാനം. വിജയിച്ചവരിൽ 207 പുരുഷൻമാരും 1214 സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 42 പേരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 36 പേരും വിജയിച്ചു.മാടായി പഠന കേന്ദ്രത്തിൽ നിന്നും പരിക്ഷ എഴുതിയ എ വി താഹിറക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഉളിക്കൽ പഠന കേന്ദ്രത്തിൽ നിന്നും പരീക്ഷ എഴുതിയ 81 വയസ്സുള്ള എം ജെ സേവ്യർ ആണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. മാടായി പഠന കേന്ദ്രത്തിൽ നിന്നും പരീക്ഷ എഴുതിയ ട്രാൻസ്‌ജെൻഡർ പഠിതാവ് വിജയിച്ചു.
മട്ടന്നൂർ യു പി സ്‌കൂൾ (50), വിളക്കോട് യു പി സ്‌കൂൾ (28), ചട്ടുകപ്പാറ ജി എച്ച് എസ് എസ് (45), സീതിസാഹിബ് എച്ച്എസ്എസ് തളിപ്പറമ്പ് (34), കോട്ടയം ജിഎച്ച്എസ്എസ് (33), മാങ്ങാട്ടിടം യുപിഎസ് (23), സെന്റ് തോമസ് എച്ച് എസ് എസ് കേളകം (43) എന്നീ പഠന കേന്ദ്രങ്ങളിലാണ് നൂറു ശതമാനം വിജയം.