അഞ്ചുലക്ഷം ആര്‍.സി അപേക്ഷകളില്‍ തീരുമാനമെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്

Share our post

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള (ആര്‍.സി.) അഞ്ചുലക്ഷം അപേക്ഷ തീര്‍പ്പാക്കാതെ മോട്ടോര്‍വാഹനവകുപ്പ് വാഹന ഉടമകളെ വലയ്ക്കുന്നു. രേഖ കിട്ടാത്തതിനെക്കാളേറെ തുടര്‍സേവനം തടസ്സപ്പെടുന്നതാണ് ഏറെ ബുദ്ധിമുട്ട്. ആര്‍.സി. അച്ചടിക്കാത്തിടത്തോളം മോട്ടോര്‍വാഹനവകുപ്പിന്റെ ‘വാഹന്‍’ സോഫ്റ്റ്‌വേറില്‍ അപേക്ഷ അപൂര്‍ണമായിരിക്കും. പുതിയ അപേക്ഷ സ്വീകരിക്കില്ല.രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റ് എന്നിവ പുതുക്കാനും വായ്പസംബന്ധമായ സേവനങ്ങള്‍ക്കും (ഹൈപ്പോത്തിക്കേഷന്‍) അപേക്ഷിക്കാനാകില്ല. ആദ്യ അപേക്ഷ അപൂര്‍ണമായതിനാല്‍ ഉടമസ്ഥാവകാശം മാറ്റാനാകാത്തത് കാരണം വാഹനവില്‍പ്പനയും നടക്കില്ല. ലൈസന്‍സ് അച്ചടി മുടങ്ങിയപ്പോഴും ഇതേ പ്രശ്‌നമുണ്ടായിരുന്നു. അച്ചടിച്ചില്ലെങ്കിലും അടുത്ത അപേക്ഷ സ്വീകരിക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തിയാണ് പരിഹാരം കണ്ടത്.

സംസ്ഥാനത്ത് ആര്‍.സി. അച്ചടി നിലച്ചിട്ട് 100 ദിവസമാകുകയാണ്. അഞ്ചുലക്ഷം അപേക്ഷകളില്‍നിന്നായി പത്തുകോടിരൂപ ഖജനാവില്‍ എത്തിയിട്ടുണ്ട്. കരാര്‍ കമ്പനിക്ക് അച്ചടിക്കൂലിയായി ഏകദേശം മൂന്നുകോടിരൂപ നല്‍കിയാല്‍ മതിയാകും. കമ്പനിക്ക് കുടിശ്ശികവരുത്തിയതാണ് അച്ചടിമുടങ്ങാന്‍ കാരണം.’പെറ്റ് ജി’ കാര്‍ഡിലെ ആര്‍.സി.യും ലൈസന്‍സും സര്‍ക്കാരിന്റെ നേട്ടമായിട്ടാണ് അന്നത്തെ മന്ത്രി ആന്റണി രാജു അവതരിപ്പിച്ചത്. എന്നാല്‍ മന്ത്രിമാറിയതോടെ നയം മാറി. ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഒഴിവാക്കി ഡിജിറ്റല്‍രൂപത്തിലാണ് നല്‍കുന്നത്. ആര്‍.സി.യും ഡിജിറ്റലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ലോറി, ടൂറിസ്റ്റ് ബസ്, ടാക്‌സി തുടങ്ങിയ പൊതുവാഹനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് ആര്‍.സി. ആവശ്യമുള്ളതിനാല്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നതില്‍ പ്രായോഗികബുദ്ധിമുട്ടുണ്ട്.ഓഫീസുകളില്‍ സന്ദര്‍ശകവിലക്ക് : മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ ഉച്ചയ്ക്ക് ഒരുമണിക്കുശേഷം സന്ദര്‍ശകരെ വിലക്കും. സന്ദര്‍ശകബാഹുല്യം കാരണം ജോലി തടസ്സപ്പെടുന്നതുകൊണ്ടാണിത്. രാവിലെ വരുന്ന അപേക്ഷകള്‍ വൈകുന്നേരത്തിനുമുന്‍പ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ക്രമീകരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!