ശബരിമലയിൽ മദ്യപിച്ച് ജോലിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

Share our post

ശബരിമല: ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്. കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാർ മദ്യപിച്ചതായ ആരോപണമുയർന്നത്. പൊതുജനത്തിനും ഭക്തർക്കും അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ആർ.ആർ.ആർ.എഫ്. അസി. കമൻഡാന്റിനെ ആംഡ് പോലീസ് ഡി.ഐ.ജി. ചുമതലപ്പെടുത്തുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!