Connect with us

India

മു​ൻ യു​.എ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി കാ​ർ​ട്ട​ർ അ​ന്ത​രി​ച്ചു

Published

on

Share our post

വാ​ഷിം​ഗ്ട​ൺ: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റും നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ജി​മ്മി കാ​ർ​ട്ട​ർ (100) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 2002 സ​മാ​ധ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ അ​ദ്ദേ​ഹം അ​മേ​രി​ക്ക​യു​ടെ 39-ാമ​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഡെ​മോ​ക്രാ​റ്റു​കാ​ര​നാ​യ കാ​ർ​ട്ട​ർ 1977 മു​ത​ൽ 1981വ​രെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. (Jimmy Carter has passed away)1976ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​മാ​യ ജെ​റാ​ൾ​ഡ് ഫോ​ർ​ഡി​നെ തോ​ൽ​പ്പി​ച്ചാ​ണ് കാ​ർ​ട്ട​ർ വൈ​റ്റ് ഹൗ​സി​ലെ​ത്തി​യ​ത്. 1978ൽ ​അ​ദ്ദേ​ഹം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.


Share our post

India

സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: വീണ്ടും റിസര്‍വ് ബാങ്കിന്‌റെ മുന്നറിയിപ്പ്

Published

on

Share our post

ന്യൂഡല്‍ഹി : വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു.2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമം മുഖേന1949 ലെ ബാങ്കിംഗ് റിലേഷന്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.ഇത് പ്രകാരം ബി ആര്‍ ആക്‌ട് 1949 ലെ വകുപ്പ് അനുസരിച്ച്‌ സഹകരണ സംഘങ്ങള്‍ ബാങ്ക് ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല.1949 ലെ ബാങ്കിംഗ് നിയമത്തിന്റെ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ബി ആര്‍ ആക്‌ട് 19 49 സെക്ഷന്‍ 7 ലംഘിച്ച്‌ ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

1949 ലെ ബി ആര്‍ ആക്‌ട് വ്യവസ്ഥകള്‍ ലംഘിച്ച്‌ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആര്‍.ബിഐ ചൂണ്ടിക്കാട്ടുന്നു.ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍ബിഐ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ അറിയിക്കുന്നുണ്ട് .ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരീക്ഷ ഇല്ല.അത്തരം സഹകരണ സംഘങ്ങള്‍ ഒരു ബാങ്ക് ആണെന്ന് അവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും ഇടപാടുകള്‍ നടത്തുന്നതിനുമുമ്ബ് ആര്‍.ബി.ഐ നല്‍കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് നിര്‍ദേശം. ആര്‍ബിഐ നിയന്ത്രിക്കുന്ന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക പരിശോധിക്കാന്‍ ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.https:// www.rbi.in/common person/English/scripts/Banks InIndia.aspx


Share our post
Continue Reading

India

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങാനാകില്ല- കരട് രേഖ പുറത്ത്

Published

on

Share our post

ന്യൂഡൽഹി: കേന്ദ്രത്തിന്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമെന്ന് കരട് രേഖയിൽ പറയുന്നു.കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയിൽ പറയുന്നു.അതേസമയം ഇത് ലംഘിച്ചാൽ തുടർ നടപടികളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും തന്നെ കരട് രേഖയിൽ പറയുന്നില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 18-ന് ശേഷം ഈ കരട് രേഖയിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആവശ്യമായ നിർദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.


Share our post
Continue Reading

India

‘ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട’

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയില്‍ പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ഇന്ത്യയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ എച്ച്.എം.പി.വി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാന്യൂമോവൈറസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിച്ചാൽ മതിയെന്നും ഡോ.അതുല്‍ ഗോയല്‍ പറഞ്ഞു.

എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം. രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ വിശകലനം ചെയ്തിട്ടുണ്ടെന്നും 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.കോവിഡ് മഹാമാരി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന അഞ്ചുവര്‍ഷത്തിന് ശേഷം മറ്റൊരു ആരോഗ്യപ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഇത്തവണ കോവിഡിന് സമാനമായി ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ആണ് ചൈനയില്‍ പടരുന്നത്. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉണ്ടായ ആശങ്കയ്ക്ക് സമാനമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നത്. അജ്ഞാത വൈറസ് അതിവേഗമാണ് പടരുന്നത്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എച്ച്എംപിവി വൈറസ് എന്താണ്?

എച്ച്എംപിവി വൈറസ് ഒരു ആര്‍എന്‍എ വൈറസാണ്. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഈ വൈറസ് കുറഞ്ഞത് ആറ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായി ലോകം മുഴുവന്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാണ് എന്നാണ് കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം. കുട്ടികളും പ്രായമായവരുമാണ് ഈ രോഗത്തിന് കൂടുതല്‍ ഇരകളാകുന്നത്.


Share our post
Continue Reading

Trending

error: Content is protected !!