നഴ്സിങ് വിദ്യാര്‍ഥികളുടെ പ്രായോഗികപരിശീലനം ഇനി സര്‍ക്കാര്‍ അനുമതിയോടെമാത്രം

തിരുവനന്തപുരം: സ്വകാര്യ നഴ്സിങ് കോളേജുകളിലെ വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രായോഗിക പരിശീലനം ഇനിമുതല്‍ സര്‍ക്കാര്‍ അനുമതിയോടെമാത്രം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ ചുമതലയിലുണ്ടായിരുന്ന ക്ലിനിക്കല്‍ പരിശീലന പരിപാടി ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലാക്കി. മാനദണ്ഡങ്ങളിലും മാറ്റംവരുത്തി.സ്വകാര്യ കോളേജുകള്‍ക്കൊപ്പമുള്ള ആശുപത്രികളില്‍ ഇല്ലാത്ത സ്‌പെഷ്യാലിറ്റികളിലെ പരിശീലനത്തിനായാണ് വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയോഗിക്കുന്നത്. സൈക്യാട്രി, ഗൈനക്കോളജി, കാന്‍സര്‍ചികിത്സ, കമ്യൂണിറ്റി മെഡിസിന്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണിത്.
നിലവില്‍ ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് കോളേജുകള്‍ അപേക്ഷ നല്‍കുന്നത്.നിശ്ചിത ഫീസും അടയ്ക്കണം. ഒഴിവുവരുന്ന മുറയ്ക്ക് അതത് ആശുപത്രികളിലേക്ക് വിദ്യാര്‍ഥികളെ നിയോഗിച്ചിരുന്നത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരാണ്. ഇത് പലപ്പോഴും കാലതാമസത്തിന് ഇടയാക്കിയിരുന്നു.കോളേജുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം കൂടിയതോടെ പ്രായോഗിക പരിശീലനത്തിന് സംസ്ഥാന തലത്തില്‍ കേന്ദ്രിത സംവിധാനം വേണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു.നഴ്സിങ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നു. അംഗങ്ങള്‍ക്ക് വോട്ടിങ് പേപ്പര്‍ അയച്ചുകൊടുക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.