പമ്പയിൽ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

ശബരിമല തീർഥാടനം സുഗമമാക്കാൻ പമ്പ യിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിലുള്ള 7 കൗണ്ടറുകൾ പത്താക്കും. മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തു റക്കാനും തീരുമാനിച്ചു. ഡിസംബർ 30ന് ഇനി ശബരിമല നട തുറക്കും.