ഓൺലൈൻ വിസ തട്ടിപ്പ്: യുവാവിന് നഷ്ടമായത് 18000 രൂപ

കണ്ണൂർ: വിസ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് ഓൺലൈനിലൂടെ 18,000 രൂപ നഷ്ടമായി. തിലാനൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട വ്യക്തിക്കാണ് ഗൂഗ്ൾപേ വഴി തുക അയച്ചത്.ദുബൈയിലെ പ്രമുഖ കമ്പനിയായ ആർക്കേഡ് സ്റ്റാർ കൺസ്ട്രക്ഷൻ എൽ.എൽ.സി എന്ന സ്ഥാപനത്തിലേക്ക് നിയമനത്തിന് എന്നു പറഞ്ഞാണ് വിസ വാഗ്ദാനം ചെയ്തത്. കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന രേഖകളും വാട്സ്ആപ്പിൽ അയച്ചുനൽകി.