Connect with us

India

വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി യൂ.എ.ഇ

Published

on

Share our post

സ്വദേശികൾക്ക് വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിർബന്ധമാക്കി യൂ.എ.ഇ. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സ്വദേശികളുടെ കുടുംബ ജീവിതത്തിന്റെ സുരക്ഷയും സൗഖ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് UAE ആരോഗ്യ മന്ത്രാലയം വിവാഹപൂർവ ജനിതക പരിശോധന നിർബന്ധമാക്കുന്നത്. ജനിതക രോഗങ്ങൾ വരുംതലമുറയിലേക്ക് പകരുന്നത് തടയാനും രോഗസാധ്യതയുണ്ടെങ്കിൽ ചികിത്സ ഉറപ്പുവരുത്താനും പരിശോധന ലക്ഷ്യം വയ്ക്കുന്നു.


Share our post

India

വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

Published

on

Share our post

ഡൽഹി: വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.


Share our post
Continue Reading

India

കേന്ദ്രീയവിദ്യാലയങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

Published

on

Share our post

ന്യുഡല്‍ഹി: 2025-26 അധ്യയന വര്‍ഷത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പ്രക്രിയ നടക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം ഓഫ്‌ലൈന്‍ അഡ്മിഷന്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.ബാലവാടിക 2ലേക്കും 2,3,4,5,6,7,8,9,10,12 എന്നീ ക്ലാസുകളിലേക്കും അപേക്ഷിക്കാം. 11ാം ക്ലാസിലേക്കുള്ള അഡ്മിഷന്‍ പിന്നീട് ആരംഭിക്കുന്നതാണ്.ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രധാനപ്പെട്ട തീയതികള്‍

കെവി ഓഫ്‌ലൈന്‍ അഡ്മിഷന്‍ ഫോം സമര്‍പ്പിക്കേണ്ടത്- ഏപ്രില്‍ 2- ഏപ്രില്‍ 11
ആദ്യ പ്രോവിഷണല്‍ ലിസ്റ്റ് ഏപ്രില്‍ 17ന് പുറത്ത് വരും.
ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 21 വരെ അഡ്മിഷന്‍ വിന്‍ഡോ തുറക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി – ജൂണ്‍ 30
സീറ്റൊഴിവ് ഉണ്ടെങ്കിലുള്ള അവസാന അഡ്മിഷന്‍ ഡെഡ്‌ലൈന്‍- ജൂലായ് 31
ആവശ്യമായ രേഖകള്‍
മുന്‍വര്‍ഷ ക്ലാസുകളിലെ റിപ്പോര്‍ട്ട് കാര്‍ഡ്/ മാര്‍ക്ക് ഷീറ്റ്
ജനന സര്‍ട്ടിഫിക്കറ്റ്
അഡ്രസ് രേഖ
ആധാര്‍ കാര്‍ഡ്
സ്‌കൂള്‍ ടിസി
വരുമാന സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
ഇഡബ്യുഎസ് സര്‍ട്ടിഫിക്കറ്റ്
അപാര്‍(APAAR)ഐഡി
മാതാപിതാക്കളുടെ ജോലി ട്രാന്‍ഫര്‍ സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
മാതാപിതാക്കളുടെ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://kvsangathan.nic.in/


Share our post
Continue Reading

India

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിനും ഡീസലിനും വില കൂടും. കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ വർധിപ്പിച്ചതാണ് വില വർധനയ്ക്ക് കാരണം. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രിൽ 8 മുതൽ വർധന പ്രാബല്യത്തിൽ വരും. എന്നാൽ വിലവർധനവ്‌ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട്‌ ചെയ്‌തു. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ്‌ വിലകൂട്ടൽ ഉത്തരവ്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്‌. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് 10 രൂപയായും വർധിപ്പിച്ചതായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!