തലശ്ശേരി കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സംയുക്ത പരിശോധന നടത്തി

തലശ്ശേരി: കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം, ഗവർമെന്റ് ഹോസ്പിറ്റൽ ആരോഗ്യവിഭാഗം റവന്യൂ വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തി.പരിശോധനയിൽ സ്ഥാപനങ്ങളുടെ ലൈസൻസ് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് ശുചിത്വം ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ കെട്ടിടത്തിന്റെ നമ്പറുകൾ, അനധികൃത നിർമ്മാണം, കാലപ്പഴക്കം, സ്ട്രക്ചർ സ്റ്റെബിലിറ്റി തുടങ്ങിയവ പരിശോധിച്ചു.കടൽപ്പാലം പരിസരത്ത് ജൈവ അജൈവ മാലിന്യങ്ങൾ കടലിലും പൊതുസ്ഥലത്തും വലിച്ചെറിയുന്നതിനെപറ്റിയും അതിഥി തൊഴിലാളികൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊതു സ്ഥലത്ത് പുകവലിക്കുന്നതിനെകുറിച്ചും വെറ്റില, തമ്പാക്ക് മുറുക്കി തുപ്പുന്നതിനെക്കുറിച്ചും , മലമൂത്ര വിസർജനം നടത്തുന്നതിനെക്കുറിച്ചും വൃത്തിഹീനമായ ലോഡ്ജ് മുറികളിൽ അനുവദനീയമായതിൽ കൂടുതൽ എണ്ണത്തിൽ താമസിക്കുന്നതിനെക്കുറിച്ചും നഗരസഭയ്ക്ക് ധാരാളം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജ്കളിൽ പരിശോധന നടത്തിയത്.ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തുടർന്നും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് സംയുക്ത പരിശോധനാ സംഘം അറിയിച്ചു.