Kannur
സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം
വിമുക്തഭടന്മാരുടെ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖാന്തിരം നല്‍കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ (പി.എം.എസ്എസ്) 2024-25 വര്‍ഷത്തേയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം ഡിസംബര്‍ 31 മുതല്‍ ജനുവരി മൂന്ന് വരെ പുന:സ്ഥാപിച്ച് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ online.ksb.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0497 2700069
Kannur
കണ്ണൂരില്‍ വ്യാപക ഭൂമി കയ്യേറ്റം; 500 ഏക്കറിലധികം കയ്യേറിയതിന് പിന്നില്‍ വന്‍ സംഘമെന്ന് നാട്ടുകാര്‍
കണ്ണൂര്‍: കണ്ണൂര്‍ ചുഴലിയില്‍ വ്യാപകഭൂമി കയ്യേറ്റമെന്ന് പരാതി. എടക്കളം മേഖലയില്‍ 500 ഏക്കറിലധികം ഭൂമി കയ്യേറിയെന്നാണ് പരാതി. റവന്യൂ ഭൂമിയിലും കയ്യേറ്റം നടന്നതായാണ് വിവരം. ദേവസ്വം ഭൂമിയും കയ്യേറിയിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നടന്നതായാണ് വിവരം.അഞ്ച് ഏക്കറിന്റെ പട്ടയം ഉപയോഗിച്ച് പലയിടത്തായി 50 ഏക്കര്‍ വരെ കയ്യേറ്റം നടത്തിയിട്ടുണ്ട്. മിച്ചഭൂമി അനുവദിച്ച് കിട്ടിയ കുടുംബങ്ങളുടെ ഭൂമിയും കയ്യേറിയതില്‍പ്പെടും. ഭൂമി കയ്യേറ്റത്തിന് പിന്നില്‍ വന്‍ സംഘമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകും മുന്‍പ് സമഗ്ര അന്വേഷണം വേണമെന്നും റവന്യൂ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Kannur
ജില്ലാ കേരളോത്സവം: സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമായി
ജില്ലാ കേരളോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങൾക്ക് അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ.ഷംസീർ നിർവഹിക്കും.വെള്ളിയാഴ്ച ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി പ്രത്യേക യോഗം ചേർന്ന് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സ്റ്റേജ് ഇതര മത്സരങ്ങൾ ആരംഭിച്ചത്. അനുശോചന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. ടി.സരള, ശ്രീജിനി എൻ വി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ , അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജീഷ്. കെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.രഞ്ജിത്ത്, പിഎം.മോഹനൻ, കെഎം സ്വപ്ന, ഹാരീസ് കെപി എന്നിവർ സംസാരിച്ചു.
Kannur
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 29 ന്
തളിപ്പറമ്പ്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 29 ന് വൈകുന്നേരം 3ന് തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിലെ വിവേക് നഗറിൽ നടക്കും.കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയ്പാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.അച്യുതൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജന.സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാൾ മുഖ്യ പ്രഭാഷണം നടത്തും. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി മുഖ്യാതിഥിയായി പങ്കെടുക്കും. കൺവെൻഷനോടനുബന്ധിച്ച് 29ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം തളിപ്പറമ്പിൽ അംഗങ്ങളുടെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കില്ലെന്നും അസോസിയേഷൻ ഭാരവാഹികളായ എം.ലക്ഷ്മണനൻ, എ.വി.സുരേഷ് ബാബു എം.വി ശശി, സി പ്രകാശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു