Kerala
കൊയിലാണ്ടിയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല
Kerala
എസ്.ബി.ഐയില്‍ ക്ലര്‍ക്കുമാര്‍, പ്രൊബേഷണറി ഓഫീസര്‍മാര്‍ ഒഴിവുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍), പ്രൊബേഷണറി ഓഫീസര്‍ (പിഒ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കല്‍ തസ്‌കികയില്‍ രാജ്യത്താകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 600 ഒഴിവുകളുമാണുള്ളത്. ബിരുദമാണ് യോഗ്യത. ക്ലാര്‍ക്ക് നിയമനത്തിന് ജനുവരി 7 വരെയും പിഒ നിയമത്തിന് ജനുവരി 16 വരെയും അപേക്ഷിക്കാം.കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍ വിഭാഗത്തില്‍ കേരളത്തില്‍ 451 ഒഴിവുകളാണുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ആ സംസ്ഥാനത്തെ ഭാഷയില്‍ എഴുതാനും വായിക്കാനും പറയാനും കഴിയണം.
ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. പ്രായപരിധി 20 – 28. പട്ടിക വിഭാഗത്തിന് അഞ്ച് വര്‍ഷം, ഒബിസിക്ക് മൂന്ന് വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം ഇളവുണ്ട്. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് ശേഷമായിരിക്കും നിയമനം.അതേസമയം പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് 21 – 30 പ്രായ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദം തന്നെയാണ് യോഗ്യത. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം എസ്‌സി എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. പ്രിലിമിനറി പരീക്ഷ 2025 മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 15 വരെ നടത്താനാണ് തീരുമാനം. മെയിന്‍ പരീക്ഷ ഏപ്രിലിലോ മെയ് മാസത്തിലോ നടക്കും. ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 750 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ മാത്രമേ ഫീസടയ്ക്കാനാവൂ.പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കി മെയിന്‍ പരീക്ഷ നടത്തും. ശേഷം സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടവുമുണ്ട്.
Kerala
പതിനാറുകാരനെ പീഡിപ്പിച്ചകേസിൽ യുവതി അറസ്റ്റിൽ
വള്ളികുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്.ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്.
യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാർ യുവതിയെ പതിനാറുകാരന്റെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി ഇവർ മൊഴി നൽകിയെന്ന് വള്ളികുന്നം പോലീസ് ഇൻസ്‌പെക്ടർ ടി. ബിനുകുമാർ പറഞ്ഞു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ റിമാൻഡു ചെയ്തു.
Kerala
ഇതാ അഷ്ടമുടിക്കായലിന്റെ ബ്യൂട്ടി സ്പോട്ട്; 31-ന് തുറക്കും
പെരിനാട്: ഒരിക്കൽ അഷ്ടമുടിക്കായലിലൂടെ സഞ്ചരിക്കവേ, ഇന്ത്യയുടെ പൂങ്കുയിൽ സരോജിനി നായിഡു ആവേശത്തോടെ വിളിച്ചുപറഞ്ഞു- ‘ഇതാ ഇന്ത്യയുടെ ബ്യൂട്ടി സ്പോട്ട് ‘. നവീകരണം കഴിഞ്ഞപ്പോൾ അഷ്ടമുടിക്കായലിന്റെ പ്രധാന ബ്യൂട്ടി സ്പോട്ടായി മാറിയ പെരിനാട് നാന്തിരിക്കൽ കടവ് 31-ന് വൈകീട്ട് നാലിന് മേയർ പ്രസന്ന ഏണസ്റ്റ് നാടിന് സമർപ്പിക്കും. സേവ് ദി ഡേറ്റ്, വിവാഹ ഫോട്ടോഷൂട്ട്, ജന്മദിനാഘോഷം, കൂട്ടായ്മകൾ തുടങ്ങിയവയുടെ സെൽഫി പോയിന്റായി ഇതിനകം ഇവിടം മാറിക്കഴിഞ്ഞു. പേരാലിന്റെ പശ്ചാത്തലത്തിൽ അഷ്ടമുടിക്കായൽത്തീരത്ത് ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ ചാഞ്ഞിരുന്ന് കായൽഭംഗി ആസ്വദിക്കാൻ വിദേശസഞ്ചാരികളും എത്തിത്തുടങ്ങി. പേരാലുകളാണ് ഇവിടത്തെ പ്രകൃതിക്ക് ചാരുതയേകുന്നത്.
ഒട്ടേറെ പേരാലുകൾ ഈ ഭാഗത്തുണ്ട്. കൊല്ലം കോർപ്പറേഷന്റെ ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ പദ്ധതിയുടെ ഭാഗമായിട്ടാണ് നാന്തിരിക്കൽ കടവ് നവീകരിച്ചത്. ഇരിപ്പിടങ്ങളും കൽപ്പടവുകളും സ്ഥാപിച്ചു. 2020-ൽ നാന്തിരിക്കൽ തീരദേശപാത വന്നതോടെ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി ഇവിടം മാറിയിരുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കരിമീനും കപ്പയും നൽകാനുള്ള കുടുംബശ്രീ അയൽക്കൂട്ട സംരംഭം തുടങ്ങാൻ ഉദ്ദേശ്യമുണ്ടെന്ന് പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ പറഞ്ഞു. പേരാലിന്റെ ചുവട്ടിൽ കവിയരങ്ങുകളും സാഹിത്യചർച്ചകളും നടത്താനുള്ള ഒരുക്കത്തിലാണ് സംഘടനകളെന്ന് പഞ്ചായത്ത് ക്ഷേമകാര്യസമിതി അധ്യക്ഷൻ ജാഫി മജീദ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു