ചുളുവിലക്ക് കൊണ്ടുവരുന്ന അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കണം- ട്രാൻസ്‌പോർട്ട് കമ്മീഷണർ

Share our post

സ്വകാര്യവാഹനം മറ്റൊരാള്‍ക്ക് വെറുതേ ഉപയോഗിക്കാന്‍ കൊടുത്താലും അത് നിയമവിരുദ്ധമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കേരളത്തിലെ റോഡുകളില്‍ ഇന്ന് ചീറിപാഞ്ഞ് ഓടുന്ന ആഡംബര കാറുകള്‍ നിരവധിയാണ്, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചുളുവിലയ്ക്ക് ലഭിക്കുന്ന ഈ വാഹനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ആവശ്യക്കാര്‍ നിരവധിയുണ്ട്. സ്വപ്ന വാഹനം നിസ്സാരവിലയില്‍ സ്വന്തമാക്കുന്നവര്‍ അറിയാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്. ശ്രദ്ധിച്ച് വാങ്ങിയില്ലെങ്കില്‍ വലിയ അപകടങ്ങളിലേക്ക് ഇതുകൊണ്ട്‌ എത്തിക്കുമെന്നും നാഗരാജു ഐപിഎസ് പറയുന്നു. ഡ്രൈവിങ് ടെസ്റ്റില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. ഈ രീതി തുടര്‍ന്നവരുന്ന യുവതലമുറ വളരെ മെച്ചപ്പെട്ട ഡ്രൈവിങ് സംസ്‌കാരമുള്ളവര്‍ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. കളര്‍കോട് അപകടത്തിന് പിന്നില്‍ ഒന്നല്ല പല കാരണങ്ങളുണ്ട്, വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ പരിചയക്കുറവാണ് അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രതികരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!