Kerala
30 സ്മാർട്ട് അങ്കണവാടികൾ കൂടി;സംസ്ഥാനതല ഉദ്ഘാടനം 26ന്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ, രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. എം.പി.മാരായ കെ. സുധാകരൻ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, കെപി മോഹനൻ, സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി.ഐ. മധുസൂദനൻ, എം. വിജിൻ, കെ.വി. സുമേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
നിലവിൽ 189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമാവുന്നത്. ഇതോടെ 117 സ്മാർട്ട് അങ്കണവാടികൾ യാഥാർഥ്യമാവുകയാണ്. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പ്രാരംഭ ശൈശവ കാല സംരക്ഷണം നൽകുന്നതിനും അങ്കണവാടികളിൽ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കിയത്. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികൾ എത്തുന്ന ഇടമാണ് അങ്കണവാടികൾ. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി. സ്ഥല ലഭ്യത അനുസരിച്ച് പ്ലോട്ടുകൾക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികൾ രൂപകൽപന ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികളിൽ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആർകെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ. എന്നീ ഫണ്ടുകൾ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ പൂർത്തിയാക്കിയത്.
Kerala
കമന്റ് സൂക്ഷിച്ചു വേണം,മൂന്ന് വർഷം ജയിലിലാവും;സമൂഹ മാധ്യമങ്ങളിൽ പൊലീസ് ഓപ്പറേഷൻ
തിരുവനന്തപുരം:സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ ചൊരിയുന്നവരെ പിടികൂടാൻ നിരീക്ഷണവും പരിശോധനയും പൊലീസ് ശക്തമാക്കി.അധിക്ഷേപകരമായ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതും അവയ്ക്ക് ലൈംഗിക ചുവയുള്ളതും അവമതിപ്പുണ്ടാക്കുന്നതുമായ കമന്റിടുന്നതും കണ്ടെത്താൻ സൈബർ പൊലീസിന് നിർദ്ദേശം നൽകിയതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കും. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും. അധിക്ഷേപങ്ങൾ കണ്ടെത്താനുള്ള പ്രത്യേക സോഫ്‌റ്റ്‌വെയർ സൈബർ പൊലീസിനുണ്ട്. ഇതുപയോഗിച്ചാണ് പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്. ദുരുപയോഗം ചെയ്യാതിരിക്കാൻ അഭിപ്രായങ്ങളും അധിക്ഷേപങ്ങളും വ്യക്തമായി വേർതിരിച്ചായിരിക്കും പൊലീസ് നടപടിയെടുക്കുകയെന്നും മനോജ് എബ്രഹാം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് പൊലീസ് എതിരല്ല. പക്ഷേ, അധിക്ഷേപകരവും ലൈംഗികചുവയുള്ളതുമായ അഭിപ്രായങ്ങളും കമന്റുകളും ചിത്രങ്ങളും വീഡിയോകളും പാടില്ല. വിദ്വേഷ പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവയും കണ്ടെത്തും- മനോജ് എബ്രഹാം പറഞ്ഞു. മജിസ്ട്രേറ്റിനും രക്ഷയില്ലജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായ വനിതയ്ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്തിരുന്നു.മജിസ്ട്രേറ്റിന്റെ മാതാവായിരുന്നു പരാതിനൽകിയത്. നെയ്യാറ്റിൻകരയിൽ മജിസ്ട്രേറ്റായിരിക്കെ പാറശാലയിലെ പൊലീസുദ്യോഗസ്ഥനുമായി നടത്തിയ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ പരാമർശിച്ച് ഒരു പൊതുചടങ്ങിൽ ലൈംഗിക ചുവയുളള അധിക്ഷേപം നടത്തിയെന്നാണ് പരാതി.സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് കരുതലോടെ വേണം. അധിക്ഷേപകരമായ കമന്റിടുന്നതടക്കം കുറ്റകരമാണ്.
Kerala
20 കോച്ചുള്ള വന്ദേഭാരത്, ആദ്യദിനം വൻ ഹിറ്റ്
തിരുവനന്തപുരം: 16 കോച്ചുകളുള്ള പഴയ വന്ദേഭാരതിന് പകരമെത്തിയ 20കോച്ചുകളുള്ള പുതിയ വന്ദേഭാരതിന്റെ ആദ്യയാത്ര വൻ ഹിറ്റ്. ആദ്യസർവീസായ ഇന്നലെ രാവിലെ 5.15ന് ആകെയുള്ള 1,440സീറ്റുകളിലും യാത്രക്കാരെ നിറച്ചാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ആദ്യദിനം 100 ശതമാനം ബുക്കിംഗ് ലഭിച്ചത് റെയിൽവേയ്ക്കും വൻ പ്രതീക്ഷയാണ് നൽകിയത്.അധികമായി നാല് കോച്ചുകൾ കൂടി ഉൾപ്പെടുത്തിയതോടെ 312 സീറ്റുകളാണ് അധികം ലഭിച്ചത്. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. സീറ്റുകൾ കുറവെന്ന പരാതിക്കും ഇതോടെ പരിഹാരമായി. വെള്ളിയാഴ്ച രാവിലെ 5.15നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.20ഓടെ കാസർകോടെത്തി. വരും ദിവസങ്ങളിലും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതായാണ് വിവരം.ന്യൂഡൽഹി വാരണാസി,നാഗ്പൂർ സെക്കന്തരാബാദ് റൂട്ടുകളിലാണ് ആദ്യമായി 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനുകൾ ഉപയോഗിച്ചത്. കേരളത്തെ കൂടാതെ തിരുനെൽവേലി-ചെന്നൈ എഗ്മോർ എക്പ്രസിനും ഈ ട്രെയിനുകൾ അനുവദിച്ചിരുന്നു.സംഭരണശേഷി കൂടുതൽമറ്റ് വന്ദേ ഭാരത് എക്സ്പ്രസുകളെ അപേക്ഷിച്ച് 15 ശതമാനത്തിലേറെ സംഭരണശേഷിയുള്ളവയാണ് 20 കോച്ചുള്ള വന്ദേഭാരത്. കാഴ്ച വൈകല്യമുള്ളവർക്കായി പ്രത്യേകം രൂപകല്പന ചെയ്ത സംവിധാനം,അത്യാധുനിക സൗകര്യങ്ങളുമുണ്ട്. നൂതന ഷോക്ക് അബ്‌സോർബറുകൾ,സസ്‌പെൻഷൻ സംവിധാനങ്ങൾ,ഓരോ കോച്ചിലും വീൽചെയറുകൾക്കുള്ള ഇടം,കുഷ്യനിംഗുള്ള സീറ്റുകൾ,ബ്രെയിലിഎംബോസ് ചെയ്ത സീറ്റ് നമ്പറുകൾ തുടങ്ങിയവയാണുള്ളത്.
Kerala
ലൈംഗിക ചുവയോടെ സംസാരം;വിദ്യാർഥിനികളുടെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
കൊല്ലം: പോക്‌സോ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്.ഇരുവര്‍ക്കുമെതിരെ എട്ട് പോക്‌സോ കേസുകളാണ് എടുത്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി.കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പലിനു പരാതി എഴുതി നല്‍കിയിരുന്നു. പ്രിന്‍സിപ്പൽ ഇത് പൊലീസിനു കൈമാറുകയായിരുന്നു. എട്ട് വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍. ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്.സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു