എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75 കുട്ടികള്‍ ചികിത്സയില്‍,ക്യാംപ് പിരിച്ചുവിട്ടു

Share our post

കൊച്ചി: കൊച്ചിയിൽ എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 75 വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍ ചികിത്സ തേടിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.എൻ.സി.സി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാമ്പില്‍ ചില കുട്ടികള്‍ക്ക് മര്‍ദനമേറ്റെന്നും പരാതി ഉയരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!