സൈബർ തട്ടിപ്പിനെതിരെ കോളയാടിൽ ബോധവത്കരണ ക്ലാസ്

കോളയാട്: കണ്ണവം ജനമൈത്രി പോലീസും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷനും കോളയാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സൈബർ തട്ടിപ്പുകളുടെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീജ പ്രദീപൻ, പി. രവി, കെ.വി.ബാലൻ, ജനമൈത്രി പോലീസുകാരായ സത്യൻ, വിശ്വംഭരൻ എന്നിവർ സംസാരിച്ചു.