Connect with us

Kerala

ക്രിസ്മസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി

Published

on

Share our post

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ ക്രിസ്മസ് പുതുവത്സര ഖാദി മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. ഡിസംബർ 23 മുതൽ ജനുവരി നാല് വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷനായി.
മേളകളിൽ ഖാദി വസ്ത്രങ്ങൾ 30 ശതമാനം ഗവ. റിബറ്റോടെയാണ് വിൽക്കുന്നത്. മേളയുടെ ഭാഗമായി ഖാദി സാരികൾക്ക് പ്രത്യേക കൗണ്ടർ തന്നെ ഒരുക്കിയിട്ടുണ്ട്. വിവിധ തരം കോട്ടൺ സാരികൾ, കലംകാരി സാരി, ടിഎൻആർ സിൽക്ക് സാരികൾ, ടസ്സറ സിൽക്ക്, പ്രിന്റഡ് സിൽക്ക്, പയ്യന്നൂർ പട്ട്, ശ്രീകൃഷ്ണപുരം സിൽക്ക് സാരികൾ എന്നിവയും മുണ്ടുകൾ, ബെഡുകൾ, ബെഡ്ഷീറ്റ്, കോട്ടൺ സിൽക്ക് ഷർട്ട് പീസുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഖാദി ഉൽപ്പന്നങ്ങളുടെ വിപണനത്തിനൊപ്പം പാരമ്പര്യ ഖാദിതൊഴിലാളികളെ സംരക്ഷിക്കുക കൂടി ഈ മേള ലക്ഷ്യം വെക്കുന്നു. പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 30 ഖാദി കേന്ദ്രങ്ങളിൽ മേളകൾ നടക്കും.
ആദ്യ വിൽപന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്‌നകുമാരി നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ കെ ബിനി ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം പദ്മചന്ദ്ര കുറുപ്പ്, കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, പയ്യന്നൂർ ഗാന്ധി കേന്ദ്രം ഡയറക്ടർ വി ഷിബു, ജില്ലാ ഖാദി പ്രൊജക്റ്റ് ഓഫീസർ ഷോളി ദേവസ്യ എന്നിവർ സംസാരിച്ചു.


Share our post

Kerala

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

Published

on

Share our post

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. പമ്പയിൽ നിന്നും തീർഥാടകരെ കടത്തി വിടുന്നതിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഈ മാസം 22 ന് ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയിൽ എത്തും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്നു തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.തങ്ക അങ്ക ഘോഷയാത്ര എത്തുന്നതിനാൽ പമ്പയിൽ നിന്നും തീർഥാടകരെ കടത്തിവിടുന്നതിൽ നിയന്ത്രണമുണ്ട്. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് മണി വരെ തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാർത്തിയുള്ള ദർശനം അനുവദിക്കും.


Share our post
Continue Reading

Kerala

കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

Published

on

Share our post

ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. ജീവനൊടുക്കിയ സാബു ആത്മഹത്യാക്കുറിപ്പിൽ പരാമാർ‌ശിച്ച മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് ജോസ് എന്നിവർക്കെതിരെയാണ് നടപടി. ബോർഡ് മീറ്റിംഗ് കൂടിയാണ് സസ്പെൻഷൻ തീരുമാനിച്ചത്.
ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടതെന്നായിരുന്നു സാബു ആത്മഹത്യാക്കുറിപ്പിൽ പരാമ‍ർശിച്ചിരുന്നത്. ബാങ്ക് ജീവനക്കാർ പണം നൽകാൻ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. തന്റെ സമ്പാദ്യം മുഴുവനും ബാങ്കിൽ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Kerala

കേ​ര​ള ഗ​വ​ർ​ണ​ർ​ക്ക് മാ​റ്റം; ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബിഹാ​റി​ലേ​ക്ക്,രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലെകർ കേ​ര​ള ഗ​വ​ർ​ണ​റാകും

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ബി​ഹാ​റി​ലേ​യ്ക്ക് മാ​റ്റി.​രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലെ​ക​ർ ആ​ണ് പു​തി​യ കേ​ര​ള ഗ​വ​ർ​ണ​ർ.സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന​തി​ടെ​യാ​ണ് മാ​റ്റം. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.നി​ല​വി​ലെ ബീ​ഹാ​ർ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക​റെ കേ​ര​ള ഗ​വ​ർ​ണ​റാ​യും നി​യ​മി​ച്ചു. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ർ ബ​ല്ല മ​ണി​പ്പു​ർ ഗ​വ​ർ​ണ​റാ​കും.


Share our post
Continue Reading

Trending

error: Content is protected !!