ചോദ്യപേപ്പര്‍ തയാറാക്കാൻ പുതിയ സാങ്കേതികവിദ്യ പരിഗണനയില്‍: വി.ശിവൻകുട്ടി

Share our post

തിരുവനന്തപുരം: ടേം പരീക്ഷകള്‍ക്ക് ചോദ്യ പേപ്പർ തയാറാക്കുന്നതും മറ്റും ആധുനിക സാങ്കേതികവിദ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൃത്യമായി ചിട്ടപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യങ്ങളുടെ പ്രായോഗികത ഉള്‍പ്പെടെയുള്ളവ പരിശോധിക്കും.ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച ആറംഗ സമിതിയും ഇതിന് വേണ്ട നിർദേശങ്ങള്‍ സമർപ്പിക്കും.എസ്.സി.ഇ.ആർ.ടിയുടെ കൂടി പരിശോധനക്കുശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് കാട്ടുന്ന ക്രൂരതയാണ്. ഇത് ചെയ്യുന്നവരെ നിയമത്തിനു മുൻപാകെ കൊണ്ടുവരും. അക്കാദമിക ധാർമികത പുലർത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ് ജനമധ്യത്തില്‍ കൊണ്ടുവരണമെന്നും മന്ത്രി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!