Connect with us

Kannur

പുതുവത്സരാഘോഷം: ലഹരിവേട്ട തുടങ്ങി എക്സൈസ്

Published

on

Share our post

കണ്ണൂർ: ക്രിസ്മസ്-ന്യൂ ഇയർ എക്സൈസ് സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ്‌റ് ഡ്രൈവ് തുടങ്ങി.പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം കൂടി പ്രവർത്തനം തുടങ്ങി. അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തും.പരാതി അറിയിക്കേണ്ട നമ്പറുകൾ: എക്സൈസ് ഡിവിഷൻ ഓഫീസ് കണ്ണൂർ ആൻഡ് കൺട്രോൾ റൂം 04972 706698, ടോൾ ഫ്രീ നമ്പർ 18004256698, 155358, എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണൂർ 04972 749500.

എക്‌സൈസ് സർക്കിൾ ഓഫീസ് നമ്പറുകൾ: കണ്ണൂർ 04972 749973, തളിപ്പറമ്പ് 0496 0201020, കൂത്തുപറമ്പ് 04902 362103, ഇരിട്ടി 04902 472205.റെയ്‌ഞ്ച് ഓഫീസുകൾ കണ്ണൂർ 04972 749971, പാപ്പിനിശ്ശേരി 04972 789650, കൂത്തുപറമ്പ് 04902 365260, തലശ്ശേരി 04902 359808, പിണറായി 04902 383050, തളിപ്പറമ്പ് 04602 203960, ഇരിട്ടി 04902 494666, മട്ടന്നൂർ 04902 473660, പേരാവൂർ 04902 446800, തളിപ്പറമ്പ് 04602 203960, പയ്യന്നൂർ 0498 5202340, ശ്രീകണ്ഠപുരം 0460 2232697, ആലക്കോട് 04602 256797. എക്സൈസ് ചെക്‌പോസ്റ്റ് കൂട്ടുപുഴ 04902 421441, എക്‌സൈസ് ചെക്പോസ്റ്റ് ന്യൂ മാഹി 04902 335000.പൊതുജനങ്ങൾക്ക് പരാതികൾ ജില്ലയിലെ ഏത് എക്സൈസ് ഓഫീസിലും അറിയിക്കാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പ്രധാന കേസുകളിൽ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും.


Share our post

Kannur

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

Published

on

Share our post

കണ്ണൂർ: എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റർ കണ്ണൂർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിൽ 28-ന് രാവിലെ പത്തിന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും.സൂപ്പർവൈസർ, ഓഫിസ് സ്റ്റാഫ്, സിസിടിവി ടെക്‌നീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, പ്രൊഡക്ട് പ്രൊക്യൂർമെന്റ്, ഓഫിസ് അസിസ്റ്റന്റ് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, കാറ്റലോഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ടെലി സെയിൽസ് എക്സിക്യൂട്ടീവ്, ഡ്രൈവർ, ഫീൽഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഓഫിസ് സ്റ്റാഫ്, സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ് (ഫീൽഡ് ജോബ്), ഗെസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്, സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സ്, അഡ്മിൻ, എച്ച് ആർ അസിസ്റ്റന്റ്, പ്രോംപ്റ്റ് എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിങ് മെൻറ്റേഴ്‌സ്, മാർക്കറ്റിങ് കോഡിനേറ്റേഴ്‌സ് തസ്തികകളിലാണ് ഒഴിവുകൾ.

പ്ലസ്ടു/ ബിരുദം/ ബികോം/ എംകോം/ ഐടിഐ/ ഡിപ്ലോമ/ ബിടെക്/ എംടെക്/ ബിസിഎ/ എംസിഎ/ എംബിഎ/ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരം യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം.
ഫോൺ: 0497 2703130


Share our post
Continue Reading

Breaking News

പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു

Published

on

Share our post

കണ്ണൂർ: പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു. ബാനൂസ് ബീച്ച് എൻക്ലേവിൽ ഉച്ചയോടെയാണ് സംഭവം. റിസോട്ടിൽ തീവെച്ചതിനെ തുടർന്ന് രണ്ട് നായകൾ ചത്തു. റിസോട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേയർ മുസ്ലീഹ് മഠത്തിൽ, ലീഗ് നേതാക്കളായ അഡ്വ. അബ്ദുൽ കരീം ചേലേരി, കെ പി താഹിർ എന്നിവർ സ്ഥലത്തെത്തി.


Share our post
Continue Reading

Kannur

നവോത്ഥാന ചരിത്രം പാടി വനിതാ പൂരക്കളി

Published

on

Share our post

പിലാത്തറ:”ചൊല്ലിയാടുന്നു നാം പൊട്ടൻ തെയ്യം കഥ സത്യം പറഞ്ഞവൻ പൊട്ടനായ കഥ ശങ്കര ഗർവ് തകർത്തെറിഞ്ഞ കഥ ചന്തത്തിലാടി കളിക്കുന്നു ഞങ്ങളും’ പാട്ടിൽ പറയുംപോലെ ചന്തത്തിൽ പൂരക്കളിയുടെ ചുവടുവയ്ക്കുകയാണ് ചെറുതാഴം കൊവ്വലിലെ മുപ്പതോളം വനിതകൾ. കേരള നവോത്ഥാന ആശയങ്ങൾ കോർത്തിണക്കി ഒരു മണിക്കൂർ നീളുന്ന പൂരക്കളിയുമായി അരങ്ങിലെത്താൻ ഒരുങ്ങുകയാണ് ഇവർ. ചെറുതാഴം റെഡ്സ്റ്റാർ കൊവ്വലിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ പൂരക്കളി രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.പൂരക്കളിയിലെ അഞ്ച് നിറങ്ങൾ വ്യത്യസ്തങ്ങളായ വിഷയങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. പുരാണ കഥകൾക്ക് പകരം നവോത്ഥാനചരിത്രമാണ് പാട്ടുകളുടെ വിഷയം.

മേൽക്കളി രാമായണത്തിന് പകരമായി ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടിയ പൊട്ടൻതെയ്യത്തിന്റെ കഥയാണ് ഈണത്തിനൊത്ത് ചിട്ടപ്പെടുത്തിയത്. നവോത്ഥാനപ്രസ്ഥാനങ്ങൾ, നേതാക്കൾ, സമരങ്ങൾ ഇവയെല്ലാം പൂരക്കളിയിലൂടെ സമൂഹത്തെ ഓർമപ്പെടുത്തുകയാണ് ഈ വനിതാ പൂരക്കളിസംഘം.ക്ലബ്‌ വാർഷികത്തിൽ വനിതാപൂരക്കളി അവതരിപ്പിക്കാമെന്ന ആശയം ഉദിച്ചയുടൻ പ്രദേശത്തെ പെണ്ണുങ്ങൾ മുന്നിട്ടിറങ്ങി. പ്രായഭേദമന്യേ അവർ ഒന്നിച്ചു. കുട്ടികൾ മുതൽ പ്രായമായവർവരെ സംഘത്തിലുണ്ട്. നവോത്ഥാന പൂരക്കളിയിൽ ഒന്നാംനിറവും രണ്ടാംനിറവും തൊഴുതുപാട്ടും ചിട്ടപ്പെടുത്തിയത് പൂരക്കളി കലാകാരനായ സുരേഷ് പരവന്തട്ടയാണ്. മേൽക്കളി പൊട്ടൻതെയ്യ കഥയും ചിന്തുപാട്ടും ചിത്രകാരൻ കെ കെ ആർ വെങ്ങരയാണ് രചിച്ചത്.ആറുമാസത്തെ പരിശീലനത്തിന് ശേഷമാണ് വേദികളിലേക്കെത്തുന്നത്‌. 30ന് കൊവ്വൽ റെഡ്സ്റ്റാർ ക്ലബ്‌ വാർഷിക പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അരങ്ങേറ്റം ഉദ്ഘാടനംചെയ്യും.


Share our post
Continue Reading

Trending

error: Content is protected !!