Kannur
തളിപ്പറമ്പിൽ സ്വകാര്യ ഏജൻസിയുടെ കുടിവെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം
കണ്ണൂർ : തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ജാഫർ എന്ന കുടിവെള്ള വിതരണ ഏജൻസി വിതരണം ചെയ്ത വെള്ളത്തിലാണ് ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയത്. മഞ്ഞപ്പിത്തം വ്യാപകമായ തളിപ്പറമ്പ് മേഖലയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജാഫർ ഏജൻസിയുടെ കുടിവെള്ള ടാങ്കറും ഗുഡ്‌സ് ഓട്ടോയും നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ പിടിച്ചെടുത്തു.കുറുമാത്തൂർ പഞ്ചായത്തിലെ 14ാം വാർഡ് ചവനപ്പുഴയിലെ കിണറ്റിൽനിന്നാണ് ഇവർ വെള്ളംശേഖരിക്കുന്നത്. ഹാജരാക്കിയ ജല ഗുണനിലവാര പരിശോധനാ റിപ്പോർട്ട് പ്രകാരം ഈ കിണറ്റിലെ വെള്ളം ശുദ്ധമാണ്. എന്നാൽ വിതരണത്തിനെത്തിയ വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഹാജരാക്കിയ ജലപരിശോധനാ റിപ്പോർട്ട് കൃത്രിമമാണ്. നിർദിഷ്ട ക്ലോറിനേഷൻ നടപടികളോ ശുദ്ധീകരണ പ്രവൃത്തികളോ ഇവിടെ ചെയ്യുന്നില്ലെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ഈ കിണർ തുടർച്ചയായി ക്ലോറിനേഷൻ നടത്താനും അധികൃതർ നിർദേശിച്ചു. തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും കുടിവെള്ളമെത്തിക്കുന്നത് ഈ ഏജൻസിയാണ്. ഏഴാംമൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ ഏജൻസി കുടിവെള്ളംവിതരണം ചെയ്‌തിരുന്ന സമയത്ത് കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായും ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ കെ സി സച്ചിൻ നേതൃത്വത്തിലുള്ള സംഘമാണ് തളിപ്പറമ്പിൽ പരിശോധന നടത്തിയത്. ബ്ലോക്ക് മെഡിക്കൽ ഓഫീസർ അഷ്‌റഫ്, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവൻ, പവിത്രൻ, ആര്യ എന്നിവരും സംഘത്തിലുണ്ടായി.
Kannur
പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണ യുവാവിന് അത്ഭുത രക്ഷപ്പെടല്‍
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർ.പി.എഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. റെയിൽവെ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിൽ വച്ചാണ് സംഭവം.സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യങ്ങളിൽ വൈറലാണ്.ആർ.പി.എഫ് കോൺസ്റ്റബിൾ പുരുഷോത്തമനും റെയിൽവേ പൊലീസ് ഓഫീസർ ലഗേഷും മറ്റൊരു യാത്രക്കാരനും ഓടിയെത്തി രമേഷിനെ ട്രെയിന് അടിയിൽ പെടാതെ വലിച്ച് എടുക്കുകയായിരുന്നു. സമാനമായ സംഭവം രണ്ട് മാസം മുൻപ് ഇതെ സ്റ്റേഷനിൽ നടന്നിരുന്നു.
Kannur
സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം
വിമുക്തഭടന്മാരുടെ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖാന്തിരം നല്‍കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ (പി.എം.എസ്എസ്) 2024-25 വര്‍ഷത്തേയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം ഡിസംബര്‍ 31 മുതല്‍ ജനുവരി മൂന്ന് വരെ പുന:സ്ഥാപിച്ച് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ online.ksb.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0497 2700069
Kannur
കണ്ണൂര്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 27 ന്
കണ്ണൂര്‍:കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 27 ന് നടക്കും. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു