കുടുംബശ്രീ ക്രിസ്‌മസ്-പുതുവത്സര വിപണന മേള തുടങ്ങി

Share our post

കണ്ണൂർ:കുടുംബശ്രീ ജില്ലാ മിഷന്റെ  ക്രിസ്‌മസ്–-  പുതുവത്സര വിപണന മേള  കലക്ടറേറ്റ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി  ഉദ്ഘാടനംചെയ്തു. പത്ത് സ്റ്റാളുകളിലായി 40 കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി പൗഡറുകൾ, കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ, ചെറുധാന്യങ്ങളുടെ  ഉൽപ്പന്നങ്ങൾ, ചോക്ലേറ്റ്, കേക്ക്, കുറ്റ്യാട്ടൂർ മാങ്ങ ഉൽപ്പന്നങ്ങൾ, ജാമുകൾ, ബ്രാൻഡഡ് കുർത്തകൾ, മറ്റ് തുണിത്തരങ്ങൾ, വ്യത്യസ്തയിനം കളിമൺ ചട്ടികൾ, കളിമൺ പ്രതിമകൾ, അലങ്കാര വസ്തുക്കൾ, പേൾ ആഭരണങ്ങൾ,  കുടുംബശ്രീയുടെ പുതിയ ഉൽപ്പന്നമായ കറ്റാർവാഴ, ശംഖുപുഷ്പം ഹെർബൽ സോപ്പുകൾ തുടങ്ങിയവ മേളയിലുണ്ട്.  കുടുംബശ്രീ കണ്ണൂർ കോർപറേഷന്റെ സാന്ത്വനം സ്റ്റാളും  പ്രവർത്തിക്കുന്നുണ്ട്. 31 ന് രാത്രി എട്ടുവരെയാണ് മേള. ഉദ്ഘാടനച്ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓഡിനേറ്റർ കെ വിജിത്, ഡി.പി.എം നിധിഷ, ആര്യ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!