ക്രിസ്മസ്‌ ആഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസ പ്രകടനം;നടപടിയെടുത്ത് എം.വി.ഡി

Share our post

കൊച്ചി: കോളേജിലെ ക്രിസ്മസ്‌ ആഘോഷത്തിനിടെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് നടപടി സ്വീകരിച്ചു. പെരുമ്പാവൂർ വാഴക്കുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ ക്രിസ്മസ്‌ ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനങ്ങൾ കാണിച്ചത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു വാ​​ഹനത്തിന് മുകളിൽ കയറിയിരുന്ന് വിദ്യാർഥികളുടെ പൊതുവഴിയിലെ അഭ്യാസപ്രകടനം. കോളേജ് കോമ്പൗണ്ടിൽ നിന്ന് പുറത്തിറങ്ങി പൊതുവഴിയിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസങ്ങൾ. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എറണാകുളം എൻഫോഴ്സ്മെന്റ്ആർ ടി ഒ മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!