THALASSERRY
ജനുവരി ഒന്ന് മുതല്‍ മാഹിയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു
പുതുച്ചേരി സംസ്ഥാനത്ത് 2025 ജനുവരി 01 മുതൽ ഇരുചക്രവാഹന യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നു.ഇതിന്റെ ഭാഗമായി മാഹിയിലും നിയമം കർശനമായി നടപ്പാക്കും. റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർഥികൾ, പൊതുജനങ്ങൾ ഉൾപെടെ റോഡ് ഉപയോഗിക്കുന്നവർക്ക് ട്രാഫിക് പോലീസ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ മേൽ 1000 രൂപ പിഴ ചുമത്തും മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും.
THALASSERRY
കെ.എസ്.ആർ.ടി.സി ക്രിസ്തുമസ്, പുതുവത്സര അവധിക്കാല ടൂർ പാക്കേജുകൾ
തലശ്ശേരി: കെ.എസ്.ആർ.ടി.സിക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെൽ ക്രിസ്തുമസ്, പുതുവത്സര അവധിദിനത്തിൽ പ്രത്യേക ടൂർ പാക്കേജുകൾ നടത്തുന്നു. ഡിസംബർ 22ന് പൈതൽമല, 26 ന് മൂന്നാർ, 29 ന് വയനാട്, ജനുവരി രണ്ടിന് ഗവി, അഞ്ചിന് കൊച്ചിയിൽ നിന്ന് ആഡംബര കപ്പൽ യാത്ര, റാണിപുരം- ബേക്കൽകോട്ട എന്നിവയാണ് പാക്കേജിലുള്ളത്. ഫോൺ: 9497879962, 9495650994.
THALASSERRY
നടാൽ റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടും
എടക്കാട്: ദേശീയ പാതയിലെ നടാൽ റെയിൽവേ ഗേറ്റ് തിങ്കൾ മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും.രാവിലെ 8 മുതൽ ബുധൻ രാത്രി പതിനൊന്ന് വരെയാണ് അടച്ചിടുക.ഗേറ്റിന് അകത്തുള്ള ഇളകി കിടക്കുന്ന കൊരുപ്പു കട്ടകൾ മാറ്റി സ്ഥാപിക്കാനാണ് ഗേറ്റ് അടച്ചിടുന്നത്.
THALASSERRY
കാറുകൾ കത്തിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
തലശ്ശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂം യാർഡിൽ മൂന്ന് കാറുകൾ കത്തിച്ച സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ വീട്ടിൽ സജീറിനെയാണ് (26) സി.ഐ ബിനു തോമസ്, എസ്.ഐ വി.വി. ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.വിൽപന നടത്തിയ വാഹനത്തിന്റെ പണം കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച പ്രതി പുതിയ കാറുകൾക്ക് തീ വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാവുംഭാഗം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് ഷോറൂം വക വാടകക്കെടുത്ത വീട്ടിലാണ് സജീർ താമസിക്കുന്നത്.
സംഭവത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന പ്രതിയെ ആസൂത്രിതമായി തലശ്ശേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സജീറിനെ ചോദ്യം ചെയ്യലിന്ശേഷം ഷോറൂമിലും തൊട്ടടുത്ത പെട്രോൾ പമ്പിലുമെത്തിച്ച് തെളിവെടുപ്പും നടത്തി.സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. ചിറക്കര പള്ളിത്താഴയിലെ ഇൻഡസ് നക്സ ഷോറൂമിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പുതിയ കാറുകളാണ് കത്തി നശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
ഡിസംബർ 10ന് പുലർച്ച 3.45 ഓടെയാണ് സംഭവം. മാരുതിയുടെ മൂന്ന് പുതിയ മോഡൽ കാറുകളാണ് അഗ്നിക്കിരയാക്കിയത്. കാറുകൾ കത്തുന്നത് കണ്ട വഴിയാത്രക്കാരൻ ഫയർ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമനസേനക്കാർ എത്തിയാണ് തീയണച്ചത്. തലശ്ശേരി-പാനൂർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള മൂന്ന് യൂനിറ്റ് ഒരു മണിക്കൂർ സമയമെടുത്താണ് തീയണച്ചത്. പൊലീസ് നടപടികൾക്ക് ശേഷം കോടതിയിലെത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു