കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരുവർഷത്തിനകം-മന്ത്രി

മട്ടന്നൂര്‍ : കേരളത്തിലെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂര്‍ വിമാന താവളത്തിന്റെ ഭാഗമായ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിർമിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ.ഒരു വര്‍ഷത്തിന് ഉള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പറഞ്ഞു.ഉംറ തീർഥാടകർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഹജ്ജ് ഹൗസ് വിഭാവനം ചെയ്യുന്നത്.വിമാനത്താവള ചുറ്റു മതിലിന് ഉള്ളിൽ മൂന്നാം ഗേറ്റിന് സമീപം കുറ്റിക്കരയിലാണ് ഹജ്ജ് ഹൗസ് നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. ഭൂമി കൈമാറ്റത്തിനായി വ്യവസായ മന്ത്രിയുമായി ചർച്ചനടത്തും.ഹജ്ജ് തീര്‍ഥാടകർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ, പ്രാർഥന മുറി, ഹാൾ, ആരോഗ്യ പരിശോധന കേന്ദ്രങ്ങൾ, ഹജ്ജ് കമ്മിറ്റി ഓഫീസുകൾ, ശുചിമുറികൾ തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഹജ്ജ് ഹൗസ് ഒരുക്കാനാണ് ലക്ഷ്യം.