ഐ.ആര്.സി.ടി.സി സൂപ്പര്‍ ആപ്പ് ; യാത്രക്കാര്‍ക്കായി റെയില്‍വേയുടെ പുതിയ നീക്കം

സാധാരണ യാത്രക്കാരുടെ ട്രെയിന്‍ യാത്രാനുഭവത്തില്‍ പുതിയ ഐആര്‍സിടിസി സൂപ്പര്‍ ആപ്പിലൂടെ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരുകൂട്ടം റെയില്‍വേ സേവനങ്ങളെ ഒരു കുടക്കീഴില് എളുപ്പം ലഭ്യമാക്കുകയാണ് ഇതുവഴി. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ആപ്പ് പുറത്തിറക്കാനാണ് പദ്ധതി.സെന്റര്‍ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണ് ഐ.ആര്.സി.ടി.സി ഈ സൂപ്പര്‍ ആപ്പ് വകസിപ്പിച്ചത്. ഐ.ആര്.സി.ടി.സി ആപ്പും വെബ്സൈറ്റും അപ്ഗ്രേഡ് ചെയ്താണ് ഐ.ആര്.സി.ടി.സി സൂപ്പര്‍ ആപ്പ് ഒരുക്കുക.
ഐ.ആര്.സി.ടി.സി റെയില്‍ കണക്ട്, യുടിഎസ്, റെയില്‍ മദദ് തുടങ്ങി ഒന്നിലധികം ആപ്പുകളിലായി വിഭജിച്ച് കിടന്നിരുന്ന സേവനങ്ങള്‍ ഇതുവഴി ഒറ്റ ആപ്പിനുള്ളില്‍ തന്നെ ലഭ്യമാവും. ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിങ് സേവനങ്ങള്‍ ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ ഐ.ആര്.സി.ടി.സി ആപ്പിലൂടെ ലഭ്യമാവും. ഇതോടൊപ്പം ചരക്കുനീക്കം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.സെപ്റ്റംബറിലാണ് പുതിയ ആപ്പ് പ്രഖ്യാപിച്ചതെങ്കിലും ആപ്പ് പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല. ഡിസംബറില്‍ തന്നെ ആപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.