പരിയാരത്തൊരുങ്ങുന്നു;ആധുനിക സജ്ജീകരണങ്ങളോടെ ആയുർവേദ ഐ.ആൻഡ് ഇ.എൻ.ടി ആസ്‌പത്രി

പരിയാരം: ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആസ്‌പത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഡിസംബർ 18ന് ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു.കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യത്തെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആസ്‌പത്രിക്കാണ് ഇവിടെ തുടക്കമാകുന്നത്.നാഷണൽ ആയുഷ് മിഷന്റെ പ്ലാനിൽ 2.60 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.ഓരോ വിഭാഗത്തിനും പ്രത്യേക മുറികൾ, കാത്തിരിപ്പ് ഹാൾ, സ്റ്റോർ, ഫാർമസി, കണ്ണട വിഭാഗം, ലിഫ്റ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടമാണ് ഒരുങ്ങുക.പരിശോധനകൾക്ക് അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കും.
7216 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്.