Kerala
‘മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും’: മന്ത്രി കെ.ബി ഗണേഷ്
കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും. ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്. ഡിജിപിയുടെ നേതൃത്വത്തിൽ ഡ്രൈവ് നടത്തും. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി വേണമെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റ് ഡ്രൈവർമാരെ തിരുവനന്തപുരത്തേക്ക് വിളിക്കും. അവർക്ക് ക്ലാസും മുന്നറിയിപ്പും നൽകും വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എഴുതിവെയ്ക്കാൻ പ്രത്യേക രജിസ്റ്റർ നൽകും. രജിസ്റ്ററിൽ എഴുതിയ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നടപടി മെക്കാനിക്കൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. സ്വകാര്യ ബസുടമകളുമായി ഇന്നലെ ചർച്ച നടത്തി. നിയമലംഘനം നടത്തി ആളെ കൊല്ലുന്ന സംഭവം ഉണ്ടായി.
വാഹനങ്ങൾ ഇടിക്കുന്ന ദൃശ്യം ലഭിച്ചാൽ ആർ.ടി.ഒ വിലയിരുത്തും. അതിനുശേഷം നടപടിയുണ്ടാവും. അപകടത്തിന് മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. മരണം ഉണ്ടായാൽ ആറുമാസത്തേക്ക് പെർമിറ്റ് റദ്ദാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പോലീസ് വെരിഫിക്കേഷനോട് കൂടി മാത്രമേ ഇനി ജീവനക്കാരെ തെരഞ്ഞെടുക്കാവൂ. എ.ഐ ക്യാമറ വഴി 37 ലക്ഷം ചല്ലാൻ അച്ചടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കേസ് കോടതിയിലുണ്ട്. അതുകാരണം ചെല്ലാൻ അയക്കാൻ കഴിയുന്നില്ല. 25 ലക്ഷം ചല്ലാനുകൾ അയക്കാനാണ് നമ്മുടെ പരിധി. അത് അയച്ചു കഴിഞ്ഞു. അത് കഴിഞ്ഞാണ് 37 ലക്ഷം ചല്ലാൻ. വ്യവസായ വകുപ്പിനോട് കൂടി ആലോചിച്ച് കെൽട്രോണിൽ നിന്ന് ചെല്ലാൻ അയക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് – എം.വി.ഡി സംയുക്ത പരിശോധന ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും. റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും.സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പോലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും. അതിനിടെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോധവത്കരണ വീഡിയോയുമായി ഗതാഗത മന്ത്രി രംഗത്തെത്തി.
Kerala
ഓണ്‍ലൈന്‍ വാങ്ങിയ സാധനം ക്യാന്‍സലേഷന്‍ ഇനി എളുപ്പമാകില്ല, ഫീസ് ഈടാക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട്
ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത സാധനങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരിച്ചയക്കാറാണ് പതിവ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇനി അത് അത്ര എളുപ്പമാക്കില്ല. ഒരു നിശ്ചിത സമയത്തിന് ശേഷം പ്ലാറ്റ്‌ഫോമിൽ നൽകിയ ഓർഡർ റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുതല്‍ അതിന് റദ്ദാക്കൽ ഫീസ് നൽകേണ്ടി വരും.ഒരു ഓർഡർ പ്രോസസ്സ് ചെയ്യുന്നതിലെ ചെലവുകൾ, സമയം, പ്രയത്നം എന്നിവയ്‌ക്ക് വിൽപനക്കാർക്കും ലോജിസ്റ്റിക്‌സ് പങ്കാളികൾക്കും നഷ്ടപരിഹാരം നൽകാൻ ഫ്ലിപ്പ്കാർട്ടിന് ബാധ്യതയുണ്ട്. അതിനാൽ തന്നെ സൗജന്യ റദ്ദാക്കൽ വിൻഡോ സമയം കഴിഞ്ഞാൽ ചില ഉൽപ്പന്നങ്ങൾക്ക് റദ്ദാക്കൽ ഫീസ് ഈടാക്കും.നിശ്ചിത സമയത്തിന് ശേഷമാണ് നിങ്ങൾ ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നതെങ്കിൽ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് 20 രൂപ ക്യാൻസലേഷൻ ഫീസ് ഈടാക്കും. പ്ലാറ്റ്‌ഫോം ഉടൻ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ റദ്ദാക്കുന്നതിന് ഒരു നിർദ്ദിഷ്ട സമയം നൽകും. അതിന് ശേഷമാണ് നിങ്ങൾ ഓർഡർ ക്യാൻസൽ ചെയ്യുന്നതെങ്കിലും ക്യാൻസൽ ഫീസ് നൽകേണ്ടി വരും.
Kerala
ഐ.ആര്‍.സി.ടി.സി സൂപ്പര്‍ ആപ്പ് ; യാത്രക്കാര്‍ക്കായി റെയില്‍വേയുടെ പുതിയ നീക്കം
സാധാരണ യാത്രക്കാരുടെ ട്രെയിന്‍ യാത്രാനുഭവത്തില്‍ പുതിയ ഐആര്‍സിടിസി സൂപ്പര്‍ ആപ്പിലൂടെ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരുകൂട്ടം റെയില്‍വേ സേവനങ്ങളെ ഒരു കുടക്കീഴില്‍ എളുപ്പം ലഭ്യമാക്കുകയാണ് ഇതുവഴി. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ആപ്പ് പുറത്തിറക്കാനാണ് പദ്ധതി.സെന്റര്‍ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണ് ഐ.ആര്‍.സി.ടി.സി ഈ സൂപ്പര്‍ ആപ്പ് വകസിപ്പിച്ചത്. ഐ.ആര്‍.സി.ടി.സി ആപ്പും വെബ്‌സൈറ്റും അപ്‌ഗ്രേഡ് ചെയ്താണ് ഐ.ആര്‍.സി.ടി.സി സൂപ്പര്‍ ആപ്പ് ഒരുക്കുക.
ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്, യുടിഎസ്, റെയില്‍ മദദ് തുടങ്ങി ഒന്നിലധികം ആപ്പുകളിലായി വിഭജിച്ച് കിടന്നിരുന്ന സേവനങ്ങള്‍ ഇതുവഴി ഒറ്റ ആപ്പിനുള്ളില്‍ തന്നെ ലഭ്യമാവും. ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിങ് സേവനങ്ങള്‍ ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ ഐ.ആര്‍.സി.ടി.സി ആപ്പിലൂടെ ലഭ്യമാവും. ഇതോടൊപ്പം ചരക്കുനീക്കം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.സെപ്റ്റംബറിലാണ് പുതിയ ആപ്പ് പ്രഖ്യാപിച്ചതെങ്കിലും ആപ്പ് പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല. ഡിസംബറില്‍ തന്നെ ആപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു