തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ : കഞ്ചാവുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് പൊലിസും ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ വളക്കൈയിലെ നിര്‍മല്‍ സെബാസ്റ്റ്യന്‍ (24) ആണ് അറസ്റ്റിലായത്.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ ഐ.പി.എസിന്റെ നിര്‍ദേശനുസരണം ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ ഉച്ചക്ക് തളിപ്പറമ്പ് ബസ്റ്റാന്‍ഡില്‍ വെച്ച് 790 ഗ്രാം കഞ്ചാവുമായി വളക്കൈയിലെ നിര്‍മല്‍ സെബാസ്റ്റ്യന്‍ (24) പിടികൂടിയത്. പരിശോധനയിൽ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി, എസ്.ഐ ടി.ഒ.മോഹന്‍ദാസ്, ഡ്രൈവര്‍ വിനോദ്, ടാൻസാഫ് അംഗങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു.