Kannur
വാച്ച്മാൻമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: ആർ.ടി.ഒ യുടെ കീഴിൽ ഉള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാൻമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ, കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻകാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ഡിസംബർ 21 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
Kannur
ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ
ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ് അവസരം. തസ്തികകളുടെ പേര്, ഒഴിവ്, യോഗ്യത, വേതനം എന്ന ക്രമത്തിൽ –
1) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഫാംഎൽഎച്ച്) ഒഴിവ് – ഒന്ന്, യോഗ്യത- വിഎച്ച്എസ്‌സി അഗ്രികൾച്ചർ/ലൈവ് സ്റ്റോക്ക്, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
2) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി-എഫ്‌ഐഎംഐഎസ്) ഒഴിവ്-ഒന്ന്, യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എംഎസ് വേഡ്, എക്‌സൽ), വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. 2024 ജൂൺ 30 ന് 35 വയസ്സിൽ കൂടാൻ പാടില്ല, വേതനം 15000 രൂപ.
3) ബ്ലോക്ക് കോ-ഓർഡിനേറ്റർ (നോൺ ഫാം എൽ എച്ച്), ബ്ലോക്ക് കോ-ഓർഡിനേറ്റർ (എസ്‌ഐഎസ്ഡി-ഡി ഡി യു ജി കെ വൈ), ഒഴിവ് – മൂന്ന്, യോഗ്യത-പിജി, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന. അപേക്ഷാ ഫോറം https://kudumbashree.org/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡിസംബർ 24 വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കണ്ണൂർ ജില്ല എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിഡിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിലാസം: ജില്ലാമിഷൻ കോ-ഓഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ ബി എസ് എൻ എൽ ഭവൻ മൂന്നാം നില, റബ്കോ ബിൽഡിംഗിന് സൗത്ത് ബസാർ, കണ്ണൂർ, ഫോൺ – 0497 2702080.
Kannur
ബസില്‍ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റില്‍
ശ്രീകണ്ഠപുരം: ഓടുന്ന ബസില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വളക്കൈ കിരാത്തെ ചിറയില്‍ ഹൗസില്‍ എം. വിപിനെയാണ് (29) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ടി.എൻ. സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ്- ശ്രീകണ്ഠപുരം വഴി ഇരിക്കൂര്‍ പെരുമണ്ണിലേക്ക് പോവുകയായിരുന്ന നെല്ലൂര്‍ ബസിലായിരുന്നു കത്തിക്കുത്ത് നടന്നത്. ബസ് രാത്രി 7.45ഓടെ ചെങ്ങളായില്‍ എത്തിയപ്പോള്‍ പൈസക്കരി സ്വദേശി അഭിലാഷിനെ (29) കത്തി കൊണ്ട് വിപിന്‍ കുത്തുകയായിരുന്നു. കഴുത്തിലാണ് കുത്തേറ്റത്. ബസിലെ യാത്രക്കാര്‍ കത്തി പിടിച്ചുവാങ്ങുന്നതിനിടയില് വിപിനും പരിക്കേറ്റിരുന്നു.പരിക്കേറ്റ അഭിലാഷിനെ ആദ്യം ശ്രീകണ്ഠപുരം സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ വിപിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈയാളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
Kannur
റെക്കോഡിലേക്ക് ചുവടുവയ്‌ക്കാൻ വേറ്റുമ്മലിലെ അമ്മമാരും
പിണറായി:ഭരതനാട്യ ചുവടുകളുമായി പന്ത്രണ്ടായിരം നർത്തകർ. 29ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് നൃത്തകലയുടെ വിസ്‌മയമാണ്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള കലാപ്രകടനത്തിൽ കതിരൂർ വേറ്റുമ്മലിലെ കുരുന്നുകൾ അണിനിരക്കുമ്പോൾ അവരുടെ അമ്മമാരും കലാവിസ്‌മയത്തിൽ പങ്കെടുക്കും.മൃദംഗവിഷനാണ് മൃദംഗനാദം 2024 എന്ന പേരിൽ മെഗാ ഭരതനാട്യം സംഘടിപ്പിക്കുന്നത്. നർത്തകിയും നടിയുമായ ദിവ്യ ഉണ്ണിയാണ് ബ്രാൻഡ് അംബാസഡർ. വേറ്റുമ്മലിലെ നൃത്താധ്യാപികയായ ഷിംസി ഷിജിലിന്റെ പരിശീലനത്തിലാണ് കുട്ടികളും അമ്മമാരും ലോക റെക്കോഡ് പ്രകടനത്തിന് ഒരുങ്ങുന്നത്. മന്ത്ര സ്കൂൾ ഓഫ് ഡാൻസിലെ 16 കുട്ടികളും ആറ് അമ്മമാരും പങ്കാളികളാകും. തലശേരി ഗവ. ഹോസ്പിറ്റലിലെ നഴ്സ് ടി. മജിന, നിർമലഗിരി കോളേജ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ എം പ്രജുല, വീട്ടമ്മമാരായ പി. ലിജിന, വി. അർച്ചന, ബ്യൂട്ടീഷ്യൻ എം. ലിബിഷ, ഇൻഷുറൻസ് അഡ്വൈസർ ടി. സി ശ്രുതിമോൾ എന്നിങ്ങനെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് സംഘത്തിലുള്ളത്. നൃത്തത്തോടുള്ള താൽപ്പര്യത്തിൽ പരിശീലനം നടത്തുകയാണിവർ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു