Connect with us

PERAVOOR

സംസ്ഥാന മാസ്റ്റേര്‍ഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രഞ്ജിത് മാക്കുറ്റിക്ക് നാല് വെള്ളി മെഡല്‍

Published

on

Share our post

പേരാവൂര്‍ : കാസര്‍ഗോഡ് നീലേശ്വരം ഇ.എം.എസ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 43 ാമത് സംസ്ഥാന മാസ്റ്റേര്‍ഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത് മാക്കുറ്റി 4 വെള്ളി മെഡല്‍ നേടി നാടിന് അഭിമാനം ആയി.കാസര്‍ഗോഡ് മലയാളി മാസ്റ്റര്‍ഴ്‌സ് അത് ലറ്റിക്‌സ് അസോസിയേഷന്റ ആഭിമുഖ്യത്തില്‍ കുറച്ചു വ്യായാമം ഒത്തിരി ആരോഗ്യം എന്ന സന്ദേശം നല്‍കികൊണ്ട് 30 വയസ് മുതല്‍ 100 വയസുവരെ 5 വയസ് പ്രായ വ്യത്യാസത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന മസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചമ്പ്യന്‍ഷിപ്പില്‍ 50 വയസില്‍ താഴെ 1500 മീറ്റര്‍ ഓട്ടം വെള്ളി മെഡല്‍, 5000 മീറ്റര്‍ ഓട്ടം വെള്ളി മെഡല്‍, 1000 മീറ്റര്‍ ഓട്ടം വെള്ളി മെഡല്‍ ,റിലേയില്‍ വെള്ളി മെഡല്‍ ഉള്‍പ്പെടെ ആണ് രഞ്ജിത് 4 മെഡല്‍ നേട്ടം സ്വന്തമാക്കിയത്.2025 ഫെബ്രുവരി മാസം ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ദേശീയ മാസ്റ്റേര്‍ഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ 4 ഇനങ്ങളിലും രഞ്ജിത് യോഗ്യത നേടി.സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ രഞ്ജിത് നേടുന്ന 17 ാമത്തെ മെഡല്‍ നേട്ടം ആണ് ഇത് .ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി ആഗസ്റ്റ് മാസം കൊറിയയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ ഗെയിംസിലും,തുടര്‍ന്ന് നടക്കുന്ന ലോക മാസ്റ്റര്‍ഴ്‌സ് മീറ്റില്‍ പങ്കെടുക്കണം എന്നാണ് ആഗ്രഹം എന്ന് രഞ്ജിത് പറഞ്ഞു.രമ്യ രഞ്ജിത് ആണ് ഭാര്യ, അനുനന്ദ്, അനുരഞ്ജ എന്നിവര്‍ മക്കള്‍ ആണ്.


Share our post

PERAVOOR

പേരാവൂർ മാരത്തൺ ശനിയാഴ്ച; സ്‌പോർട്‌സ് കാർണിവൽ നാളെ മുതൽ

Published

on

Share our post

ആറാമത് പേരാവൂർ മാരത്തണിന്റെ ജഴ്‌സി വിതരണോദ്ഘാടനം പഞ്ചായത്തംഗം രാജു ജോസഫ് കാനറ ബാങ്ക് മാനേജർ ജെൻസൺ സാബുവിന് കൈമാറി നിർവഹിക്കുന്നു.

പേരാവൂർ :കാനറാ ബാങ്ക് പേരാവൂർ മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ ആറിന് നടക്കുന്ന മാരത്തണിൽ ഇതിനകം 5200-ലധികം പേർ രജിസ്ട്രർ ചെയ്തതായുംഉത്തരമലബാറിൽ പേരാവൂർ മാരത്തോൺ ഒന്നാം സ്ഥാനത്തെത്തിയതായും ഭാരവാഹികൾ പറഞ്ഞു.

ആറാമത് പേരാവൂർ മാരത്തണിന്റെ ജഴ്‌സി വിതരണോദ്ഘാടനം പഞ്ചായത്തംഗം രാജു ജോസഫ് കാനറ ബാങ്ക് മാനേജർ ജെൻസൺ സാബുവിന് കൈമാറി നിർവഹിച്ചു. പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ് , സെക്രട്ടറി എം.സി.കുട്ടിച്ചൻ , തങ്കച്ചൻ കോക്കാട്ട് , ഡോ.ജോളി ജോർജ് , കെ.ഹരിദാസ് , കെ.വി.ദേവദാസ് , യു.ആർ.രഞ്ജിത എന്നിവർ സംസാരിച്ചു.

മാരത്തണിന്റെ ഭാഗമായി വ്യാഴം , വെള്ളി ദിവസങ്ങളിൽ സ്‌പോർട്‌സ് കാർണിവൽ നടക്കും.വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ ഫൺ ഗെയിമുകൾ , 6.30ന് വോളിബോൾ പ്രദർശന മത്സരം . എട്ട് മണി മുതൽജില്ലാതല വടംവലി മത്സരം. വെള്ളിയാഴ്ച നാലു മണി മുതൽ വിവിധ ഫൺ ഗെയിമുകൾ , അഞ്ച് മണിക്ക് പെനാൽട്ടി ഷൂട്ടൗട്ട് .

6.30ന് ജിമ്മി ജോർജ് അവാർഡ് ജേതാക്കളായ ഒളിമ്പ്യൻ എം.ശ്രീശങ്കറിനും അബ്ദുള്ള അബൂബക്കറിനും ഫുട്‌ബോൾ താരം ഐ.എം.വിജയൻ അവാർഡ് കൈമാറും. ഏഴിന് പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഓഫീസിന്റെയും ഗുഡ് എർത്ത് ചെസ് കഫെയുടെയും ഉദ്ഘാടനവും ഐ. എം. വിജയൻ നിർവഹിക്കും.

7.30ന് കേരള സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പി. ഇ.ശ്രീജയൻ ഗുരുക്കളുടെ നേതൃത്വത്തിൽ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി ടീമിന്റെ കളരിപ്പയറ്റ് ഫ്യൂഷൻ.

ശനിയാഴ്ച രാവിലെ കാനറ ബാങ്ക് പേരാവൂർ മാരത്തൺ. പുലർച്ചെ അഞ്ചിന് റിപ്പോർട്ടിങ്ങ് , 5.30ന് സുംബ വാമപ്പ് ഡാൻസ് , 5.45ന് സൈക്കിൾ റേസ് , ആറു മണിക്ക്10.5 കിലോമീറ്റർ മാരത്തൺ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംബ്ലാനിയിലും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും ഫ്‌ളാഗ് ഓഫ് ചെയ്യും.7.30ന് വീൽ ചെയർ റേസ് , 7.40ന് റോളർ സ്‌കേറ്റിങ്ങ് . 7.45ന് മൂന്നര കിലോമീറ്റർ ഫാമിലി ഫൺ റൺ സണ്ണി ജോസഫ് എം.എൽ.എയും ഫ്‌ളാഗ് ഓഫ് ചെയ്യും. എട്ട് മണിക്ക് പ്രഭാത ഭക്ഷണം, 8.30ന് സമ്മാനദാനം.


Share our post
Continue Reading

PERAVOOR

തൊണ്ടിയിൽ , കോളയാട് വൈദ്യുതി ഓഫീസുകളിലേക്ക് കോൺഗ്രസ് മാർച്ച്

Published

on

Share our post

പേരാവൂർ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തൊണ്ടിയിൽ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക്പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി.ഡി.സി.സി വൈസ് പ്രസിഡന്റ് സുധീപ് ജെയിംസ് , ലിസി ജോസഫ് , പി .സി .രാമകൃഷ്ണൻ , പൂക്കോത്ത് അബൂബക്കർ , ജോസ് നടപ്പുറം , സി. ഹരിദാസൻ , കെ .പി. നമേഷ്‌കുമാർ , ഷെഫീർ ചെക്കിയാട്ട് , സി.ജെ .മാത്യു എന്നിവർ സംസാരിച്ചു.

കോളയാട്: വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി. കെ.പി.സി.സി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു . കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ അധ്യക്ഷനായി.സി. ഭാർഗവൻ , എ.കെ.സുധാകരൻ , സാജൻ ചെറിയാൻ , സുധാകരൻ നീർവേലി , എ.ജയരാജൻ , രാജീവൻ ശങ്കരനല്ലൂർ , ചമ്പാടൻ മോഹനൻ , പാറ വിജയൻ , എം .അഷ്‌കർ , റോയ് പൗലോസ് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

Published

on

Share our post

പേരാവൂർ : കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന പ്രധാന പാതയായ നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് ഏർപ്പെടുത്തിയ ഗതാഗതനിരോധനം ഒഴിവാക്കി ഡിസംബർ 17 മുതൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുകൊണ്ട് ചെറുവാഹനങ്ങൾ കടത്തിവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഗതാഗതനിയന്ത്രണം പൂർണമായും ഒഴിവാക്കി വലിയ വാഹനങ്ങൾ ഉൾപ്പെടെ കടത്തി വിടുമെന്നും അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!