കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്: പത്ത് പുതിയ എഫക്ടുകള്‍

തുടർച്ചയായി പുതിയ അപ്‌ഡേഷനുകളും ഫീച്ചറുകളും നല്‍കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്‌സാപ്പ്.വരാനിരിക്കുന്ന അവധി കാലത്ത് ഏറ്റവും മികച്ച വീഡിയോ ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്.വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍ കൊണ്ടുവന്നതാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍. ഹൈ റെസലൂഷന്‍ വീഡിയോയിലൂടെ വീഡിയോ കോള്‍ അനുഭവവും മെച്ചപ്പെടുത്തിയെന്നാണ് അവകാശപ്പെടുന്നത്.
പപ്പി ഇയേഴ്‌സ്, അണ്ടര്‍ വാട്ടര്‍, കരോക്കെ മൈക്രോ ഫോണ്‍ തുടങ്ങി പത്ത് വീഡിയോ കോള്‍ എഫക്ടുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.ഗ്രൂപ്പ് ചാറ്റില്‍ നിന്ന് പ്രത്യേകം ആളുകളെ മാത്രം തിരഞ്ഞെടുത്ത് കോള്‍ ചെയ്യാനുള്ള സംവിധാനവും പുതുതായി നല്‍കും. വാട്‌സാപ്പ് വെബിലും ഏതാനും പുതിയ ഓപ്ഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്.ഒരു കോളിൽ തുടരുമ്പോൾ തന്നെ കോള്‍ ലിങ്ക് ഒരുക്കാനും മറ്റൊരു നമ്പര്‍ ഡയല്‍ ചെയ്യാനുമുള്ള ഫീച്ചറാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍.