Kannur
യുവജനങ്ങൾക്കായി പ്രസംഗ മത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ഡിസംബർ മാസം അവസാനം കോഴിക്കോട് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ ഡിയിലോ കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം. അവസാന തീയതി ഡിസംബർ 20. ഫോൺ: 8086987262, 0471-2308630.
Kannur
ഗ്ലോബൽ ജോബ് ഫെയർ: പ്രചാരണ ക്യാമ്പയിൻ 19ന് തുടങ്ങും
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ജനുവരി 11, 12 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഗ്ലോബൽ ജോബ് ഫെയർ പ്രചാരണത്തിൻ്റെ ഭാഗമായുള്ള ക്യാമ്പയിൻ 19ന് തുടങ്ങും. പദ്ധതികൾക്ക് മേയർ മുസ്‌ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ രൂപം നൽകി. ക്യാമ്പസുകളിൽ മേയർ മുസ് ലിഹ് മഠത്തിലും ഡെപ്യൂട്ടി മേയർ പി ഇന്ദിരയും കൗൺസിലർമാരും വിദ്യാർഥികളുമായി സംവദിക്കും. ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് വ്യാപാരി വ്യവസായികളുമായൊത്ത് മുഖാമുഖം, വ്‌ലോഗേഴ്സുമായുള്ള സംഗമം, പയ്യാമ്പലം ബീച്ചിൽ വാക്കിങ് വിത്ത് മേയർ, കണ്ണൂർ നഗരത്തിൽ മിനി മാരത്തൺ, റീൽസ് മത്സരം എന്നിവ നടക്കും. 19ന് രാവിലെ 10.30ന് പള്ളിക്കുന്ന് കൃഷ്ണ മേനോൻ വനിതാ കോളജിൽ ക്യാമ്പസ് ഇൻ മേയർ പരിപാടി തുടങ്ങും. ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com എന്ന വെബ്സൈറ്റിലൂടെ ഗ്ലോബൽ ജോബ് ഫെയറിനായി രജിസ്റ്റർ ചെയ്യാം.
Kannur
കെയർ ടേക്കർ തസ്തികയിൽ താൽകാലിക ഒഴിവ്
കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (ആൺ) തസ്തികയിൽ താൽകാലിക ഒഴിവ്. പി.ഡി.സി /പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും കേരള സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ദാതാവായി ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത.41 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത വയസ്സിളവ് ബാധകം. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 27 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
Kannur
കുന്നത്തൂർ പാടിയിൽ തിരുവപ്പന മഹോത്സവം തുടങ്ങി;വാണവരും ആചാരക്കാരും പാടിയിൽ പ്രവേശിച്ചു
ശ്രീകണ്ഠപുരം : സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി ഉയരത്തിലുള്ള കുന്നത്തൂർ മലമുകളിലെ വനത്തിൽ, മുത്തപ്പൻ മടപ്പുരകളുടെ ആരൂഢസ്ഥാനമായ കുന്നത്തൂർ പാടിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന തിരുവപ്പന ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം.ഇന്നലെ സന്ധ്യയോടെ താഴെ പൊടിക്കളത്തെ ശ്രീകോവിലിൽ ദീപാരാധനയ്ക്കു ശേഷം ഉത്സവം തുടങ്ങാൻ തന്ത്രി അനുവാദം നൽകി. തുടർന്ന് കൊല്ലൻ മുത്തപ്പന്റെ ആയുധങ്ങൾ കടഞ്ഞ് ചന്തന് കൈമാറി.ചൂട്ടും ഭണ്ഡാരവും മുത്തപ്പന്റെ തിരുവാഭരണങ്ങളും സഹിതം അടിയാന്മാർ വാണവരെയും ചന്തനെയും കോമരത്തെയും കോലധാരികളെയും വാദ്യക്കാരെയും കളിക്കപ്പാട്ട് പാടിക്കൊണ്ട് പാടിയിലേക്ക് ആനയിച്ചു.പാടിയിലെ വാണവരുടെ കങ്കാണി അറയുടെ തൂണിൽ കൊല്ലൻ കുത്തുവിളക്ക് സ്ഥാപിച്ചു.തുടർന്ന് കുടുപതി വിളക്കിൽ അഗ്നി പകർന്നതോടെ പാടിയിലെ ചടങ്ങുകൾ തുടങ്ങി.
ഓലകൊണ്ടു നിർമിച്ച താൽക്കാലിക മടപ്പുരയും , അടിയന്തിരക്കാരുടെയും സ്ഥാനികരുടെയും പന്തലുകളും സജീവമായി.
ആദ്യദിവസം
മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ , പുറംകാല മുത്തപ്പൻ , നാടുവാഴിശ്ശൻ ദൈവം,തിരുവപ്പന എന്നീ രൂപങ്ങൾ കെട്ടിയാടി.ഇന്നു മുതൽ വൈകീട്ട് 4ന് ഊട്ടും വെള്ളാട്ടവും രാത്രി 9ന് തിരുവപ്പനയുമുണ്ടാകും.കോലധാരികളായ പാനൂർ വളള്യായിയിലെ അഞ്ഞൂറ്റാൻമാർ, വാണവരുടെ അടയാളവുമായി പോയ ചന്തന്റെ പ്രതിനിധികളോടൊപ്പം കഴിഞ്ഞ ദിവസം ചന്തന്റെ വസതിയിൽ എത്തിയിരുന്നു.ഉത്സവത്തിന് മുന്നോടിയായി ദേവസ്ഥാനം തന്ത്രി ഇളയിടത്ത് പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ താഴെ പൊടിക്കളത്ത് വിവിധ പൂജകൾ നടന്നു.ഭക്തർ മുത്തപ്പന് വഴിപാടായി കള്ള്, മത്സ്യം തുടങ്ങിയവ സമർപ്പിക്കുന്നു.വിദേശമദ്യം ഇവിടെ നിരോധിച്ചിട്ടുണ്ട്.
ആദ്യദിവസവും
മറ്റുചില ദിവസങ്ങളിലും മുത്തപ്പന്റെ മാതാവായ മൂലംപെറ്റ ഭഗവതിയെയും കെട്ടിയാടും.
ജനുവരി 16ന്
അടിയാന്മാരുടെ നിഗൂഢമായ ചടങ്ങുകളോടെ ഉത്സവം സമാപിക്കും.
അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് ഭക്തരാണ് ഉത്സവകാലത്ത് പാടിയിൽ എത്താറുള്ളത്.
പാടിയിലും താഴെ പൊടിക്കളത്തും 24 മണിക്കൂറും ദർശന സൗകര്യമുണ്ടാകും. വാഹനത്തിൽ എത്തുന്നവർക്ക് വിപുലമായ പാർക്കിംഗ് സൗകര്യമുണ്ട്.
എല്ലാ ദിവസവും വൈകീട്ട് 7 മുതൽ അന്നദാനമുണ്ടാകുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.
കുഞ്ഞിരാമൻ നായനാർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു