പി.ശ്രീരാമകൃഷ്ണന്റെ അമ്മ പി.സീതാലക്ഷ്മി അന്തരിച്ചു

പെരിന്തൽമണ്ണ: സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണന്റെ അമ്മ പി.സീതാലക്ഷ്മി (85)അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് നാലുമണിക്ക് പട്ടിക്കാട്ടെ തറവാട്ടുവളപ്പിൽ.ഭർത്താവ് പുറയത്ത് ഗോപി മാസ്റ്റർ.മറ്റു മക്കൾ : ശ്രീ പ്രകാശ്, ശ്രീകല. മരുമക്കൾ ദിവ്യ (വെട്ടത്തൂർ എ എം യു പി സ്‌കൂൾ), പ്രേം കുമാർ ( ഒറ്റപ്പാലം), ഷീജ (നാഷണൽ ഹൈ സ്‌കൂൾ കൊളത്തൂർ).