പഠന വിനോദയാത്ര: ക്വട്ടേഷൻ ക്ഷണിച്ചു

മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനവിനോദയാത്ര സംഘടിപ്പിക്കുന്നു. 120 വിദ്യാർഥികൾക്ക് ഊട്ടിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. യാത്രക്ക് അനുയോജ്യമായ ബസ്, ഭക്ഷണം, കുടിവെള്ളം, താമസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന പാസുകൾ, നികുതി, മറ്റ് ചെലവുകൾ സ്‌കൂളിലേക്ക് തിരികെ എത്തുന്നതുവരെയുള്ള ആകെ ചെലവുകൾ ഉൾപ്പെടുത്തിയ ക്വട്ടേഷൻ സീനിയർ സൂപ്രണ്ട്, എം.ആർ.എസ്, പട്ടുവം കണ്ണൂർ – 670143 എന്ന വിലാസത്തിൽ അയക്കണം. ഡിസംബർ 19 ന് ഉച്ചക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ : 0460 2996794, 9496284860.