ജൂനിയർ റസിഡന്റ് തസ്തിക ഒഴിവ്

കണ്ണൂർ: ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ഡിസംബർ 16 ന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. യോഗ്യത എംബിബിഎസ് കഴിഞ്ഞ് ടിസിഎംസി രജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് അര മണിക്കൂർ മുമ്പ് ഹാജരാകണം. gmckannur.edu.in എന്ന വെബ്സൈറ്റിൽ വിവരം ലഭിക്കും. ഫോൺ : 04972808111