ഫോട്ടോ ജേണലിസം: അപേക്ഷാ തീയ്യതി നീട്ടി

Share our post

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13ാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ 16 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. ഫോൺ: കൊച്ചി സെന്റർ-8281360360, 0484-2422275, തിരുവനന്തപുരം: 9447225524, 0471-2726275.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!