Kerala
ഊട്ടിയെ മലയാളികള്‍ കൈവിടുന്നു; കാരണമായത് തമിഴ്‌നാടിന്റെ ഇ-പാസ്
മലപ്പുറം: മലയാളികളുടെ ഇഷ്ട വിനോദ സഞ്ചാര മേഖലകളില്‍ ഒന്നാമതാണ് ഊട്ടിയുടെ സ്ഥാനം. എന്നാല്‍ അടുത്തിടെയായി കേരളത്തില്‍ നിന്നുള്ളവര്‍ ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഊട്ടിയിലെ മലയാളി വ്യാപാരികള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് കാരണമായതാകട്ടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനവും.
നീലഗിരി ജില്ലയില്‍ പ്രവേശിക്കാന്‍ ഇ-പാസ് എടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനം. പാസെടുക്കാനുള്ള തിരക്ക് കാരണമാണ് പലരും ഊട്ടിയില്‍ നിന്ന് റൂട്ട് മാറ്റുന്നത്. ഈ വര്‍ഷം മേയ് മാസം ഏഴാം തീയതി മുതലാണ് പാസ് കര്‍ശനമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെയായിരുന്നു പാസ് സംവിധാനം. പിന്നീട് ഇത് സെപ്റ്റംബര്‍ വരെ നീട്ടി. ഇപ്പോഴിതാ ഡിസംബര്‍ 30 വരെ ഈ രീതി തുടരാനാണ് തീരുമാനം.
ഇ-പാസില്ലാതെ വരുന്ന യാത്രക്കാര്‍ക്ക് നീലഗിരി അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ജീവനക്കാര്‍ ഓണ്‍ലൈന്‍ വഴി പാസ് എടുത്തുനല്‍ക്കുന്നുണ്ടെങ്കിലും അവധി ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ വാഹനതിരക്ക് ഏറെയാണ്. വഴിയില്‍ ഗതാഗതതടസം നേരിടേണ്ടി വരുന്നതിനാല്‍ ഊട്ടിയിലേക്കുള്ള പല ടൂറിസ്റ്റുകളും മൈസൂര്‍, മുതുമല, ബന്ദിപ്പൂര്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലകളിലേക്ക് റൂട്ട് മാറ്റുകയാണ്. ഇത് ഊട്ടി കേന്ദ്രീകരിച്ചുള്ള വ്യാപാരമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് സംസ്ഥാനത്തെ ടൂറിസം മേഖലയേയും ഒപ്പം അനുബന്ധ സ്ഥാപനങ്ങളേയും ബാധിച്ചിട്ടുണ്ട്. ലോഡ്ജുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ടാക്സി, ഓട്ടോ ടൂറിസം, ഗൈഡ് ട്രാവല്‍സ് തുടങ്ങിയവയെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
Kerala
കണക്ക് ഈസിയാക്കി ‘മഞ്ചാടി’ മാജിക്ക്
തൃശൂർ : ‘മഞ്ചാടി’യുടെ കൈപിടിച്ച് കണക്കിനെ വരുതിയിലാക്കി കുട്ടികൾ. കണക്ക് എളുപ്പമാക്കാൻ സംസ്ഥാന സർക്കാർ കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) മുഖേനെ പരീക്ഷണാർഥത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് മഞ്ചാടി. ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി; ചിന്താപ്രക്രിയയ്ക്ക് ഊന്നൽ നൽകി; കളിച്ചും കൂട്ടുകൂടിയും കണക്ക് പഠിപ്പിക്കുന്ന മഞ്ചാടിയിലൂടെ കുട്ടികൾ സ്വയം ഗണിതാശയങ്ങളിലേക്കെത്തും. പദ്ധതിയിലൂടെ കുട്ടികളെ വെട്ടിലാക്കിയായിരുന്ന കണക്ക് അവരുടെ പ്രിയ വിഷയമായി മാറിയെന്ന് മഞ്ചാടി സംസ്ഥാന കോ–-ഓർഡിനേറ്റർ കെ കെ ശിവദാസൻ പറഞ്ഞു.
സംസ്ഥാനത്തെ 30 റസിഡൻഷ്യൽ സ്കൂളിലെ അഞ്ച്, ആറ് ക്ലാസുകാരും മറ്റ് 70 സ്കൂളുകളിലെ അഞ്ചാംക്ലാസുകാരുമാണ് മഞ്ചാടിയുടെ പരിധിയിലുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എസ്‌കെ വഴിയാണ് അഞ്ചാംക്ലാസിൽ ഇത് നടപ്പാക്കുന്നത്. വിദ്യാകിരണം മിഷന്റെയും എസ്‌സിഇആർടിയുടെയും നേതൃത്വത്തിലും സൂക്ഷ്മ നീരിക്ഷണത്തിലുമാണ് പദ്ധതി. പട്ടികജാതി പട്ടികവർഗ വകുപ്പ് നൽകുന്ന ഫണ്ട് വിനിയോഗിച്ച് സ്കൂൾ സമയത്തിന് മുമ്പോ ശേഷമോ ആണ് റസിഡൻഷ്യൻ സ്കൂളിലെ ആറാംക്ലാസുകാർക്കിടയിൽ മഞ്ചാടി നടപ്പാക്കുന്നത്. പരിശീലനം നേടിയ അമ്മടീച്ചർമാരാണ് പഠിപ്പിക്കുന്നത്. അഞ്ചാംക്ലാസുകാർക്ക് കണക്ക് പിരീഡാണ് മഞ്ചാടിക്കായി വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ 5802 കുട്ടികളാണ് മഞ്ചാടിക്ക് കീഴിലുള്ളത്.
ഹോമിഭാഭാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷനിലെ മുൻ പ്രൊഫസർ ഡോ. രവിസുബ്രഹ്മണ്യം നടത്തിയ പഠനത്തിൽ പദ്ധതി വിജയകരമെന്ന് കണ്ടെത്തിയിരുന്നു. പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ പഠനമുറികൾ, വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചിൽഡ്രൻസ് ഹോമുകൾ, ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഫിഷറീസ് സ്കൂളുകൾ എന്നിവിടങ്ങളിലും മഞ്ചാടി നടപ്പാക്കാൻ ആലോചനയുണ്ട്. വരും വർഷങ്ങളിൽ മറ്റു സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
Kerala
കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി
തിരുവനന്തപുരം: ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നീ ഉൽപന്നങ്ങളാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉൽപന്നങ്ങൾ ലഭ്യമാവുക. ഇന്നലെ (10-12-2024) സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിക്ക് ഉൽപന്നങ്ങൾ കൈമാറി ലോഞ്ചിങ്ങ് നിർവഹിച്ചു.
കുടുംബശ്രീ കേരള ചിക്കൻ ബ്രോയ്‌ലർ ഫാർമേഴ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡ്കട്‌സ് ഓഫ് ഇൻഡ്യയുടെ പ്ലാന്റിലെത്തിച്ച് സംസ്‌ക്കരിച്ച് പായ്ക്ക് ചെയ്യും. എല്ലാ ഉൽപന്നങ്ങളും 450, 900, അളവിലായിരിക്കും ലഭിക്കുക. കവറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ ഏതു ഫാമിൽ വളർത്തിയ ചിക്കനാണെന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കാനും കഴിയും. നിലവിലെ വിപണന മാർഗങ്ങൾക്ക് പുറമേ ഭാവിയിൽ ‘മീറ്റ് ഓൺ വീൽ’ എന്ന പേരിൽ ഓരോ ജില്ലയിലും വാഹനങ്ങളിൽ ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങൾ വിറ്റഴിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കൻ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വളരെ വിപുലമായ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തതിൻറെ ഭാഗമായാണ് ചിക്കൻ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. ആഭ്യന്തര വിപണിയിൽ ആവശ്യമായതിൻറെ പകുതിയെങ്കിലും ഉൽപാദിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് വരുമാനവർധനവും ഈ ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നു.
ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയ്‌ലർ ഫാമുകളും 139 ഔട്ട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. മൂല്യവർധിത ഉൽപന്ന നിർമാണവും വിപണനവും ഊർജിതമാകുന്നതോടെ കൂടുതൽ വനിതകൾക്ക് തൊഴിൽ അവസരം കൈവരുമെന്നാണ് പ്രതീക്ഷ.
പരിപാടിയിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
പറന്ന് കേരളം കാണാം; ഹെലി-ടൂറിസത്തിനായി ഇനി ഹെലിപോർട്ടുകൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഹെലി-ടൂറിസത്തിനായുളള ഹെലിപോർട്ടുകൾ സജ്ജീകരിക്കാൻ നിർദ്ദേശം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വിമാനത്താവളിലായിരിക്കും ഹെലിപോർട്ടുകൾ സജ്ജമാക്കുക.ഹെലിസ്റ്റേഷനുകളുടെയും ഹെലിപാഡുകളും ടൂറിസ പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് സമീപം സ്ഥാപിക്കാനാണ് നിർദേശം. നിർദിഷ്ട ഹെലിപോർട്ടുകൾ ഇവയുടെ ഫീഡർ ഹബ്ബുകളായി പ്രവർത്തിക്കും.
ചെറിയ പ്രദേശങ്ങളിലായാലും ഹെലിസ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. 3-5 ഏക്കർ സ്ഥലം മതി ഇത് സ്ഥാപിക്കാൻ. ടൂറിസം പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളെല്ലാം നോഡുകളായി തിരിച്ചറിയാൻ കഴിയും. ഇതുവഴി യാത്രക്കാർക്ക് ഹെലിപോർട്ടുകളിലേക്കോ മറ്റ് ഹെലിസ്റ്റേഷനുകളിലേക്കോ പോകാൻ കഴിയുമെന്നാണ് വിവരം.
വർക്കല, ജടായുപാറ, പൊൻമുടി, കൊല്ലം, മൂന്നാർ, കുമരകം, ആലപ്പുഴ, തേക്കടി, പാലക്കാട്, ബേക്കൽ, വയനാട് എന്നീ സ്ഥലങ്ങളിലാണ് ഹെലിസ്‌റ്റേഷൻ/ഹെലിപാഡ് ലൊക്കേഷനുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നത്. ഹെലികോപ്റ്ററുകൾക്കും മറ്റ് വെർട്ടിക്കൽ ലിഫ്റ്റ് എയർക്രാഫ്റ്റുകൾക്കും അനുയോജ്യമായ ചെറിയ വിമാനത്താവളങ്ങളാണ് ഹെലിപോർട്ടുകൾ.
ടെർമിനൽ കെട്ടിടങ്ങൾ, ഹാംഗറുകൾ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഹെലിപോർട്ടുകളിലുണ്ടാവും. ഇതിൽ ഒരു പാസഞ്ചർ ടെർമിനൽ (150 പാക്സ്), 16 ഹെലികോപ്റ്ററുകൾ പാർക്കിംഗ് ശേഷിയുള്ള ഹാംഗറുകൾ, പാർക്കിംഗ് ബേകൾ, എയർ ട്രാഫിക് കൺട്രോൾ, അഗ്നിശമന സൗകര്യങ്ങൾ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, അറ്റകുറ്റപ്പണികൾ, ഓവർഹോൾ (എംആർഒ) സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കും. ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനും സൗകര്യ പ്രദമായ ഹെലിപാഡുകളും ഉണ്ടാകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു