സ്റ്റേഷൻ കേസുകളിൽ ഉൾപ്പെട്ട 66 വാഹനങ്ങൾ ഇ ലേലം വഴി വിൽപ്പന നടത്തും

കണ്ണൂർ: സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്തതും ചക്കരക്കൽ ഡമ്പിങ്ങ് യാർഡിൽ സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ 66 വാഹനങ്ങൾ www.mstcecommerce.com മുഖേന ഡിസംബർ 19ന് ഇ ലേലം വഴി വിൽപ്പന നടത്തും. താൽപര്യമുള്ളവർ വെബ്സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ഇ ലേലത്തിൽ ഓൺലൈനായി പങ്കെടുക്കാം.