Connect with us

IRITTY

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പരിശോധന ശക്തം

Published

on

Share our post

ഇരിട്ടി:  കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ക്രിസ്മസ് പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആദ്യ ദിവസം പരിശോധിച്ചത് 150ഓളം വാഹനങ്ങൾ. കർണാടകയിൽ നിന്നെത്തുന്ന വാഹനങ്ങൾ അരിച്ചു പെറുക്കിയാണു കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്കു കടത്തി വിടുന്നത്. എല്ലാ വാഹനങ്ങളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. വാഹന പരിശോധനയ്ക്കൊപ്പം വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ പേര്, ഫോൺ നമ്പർ തുടങ്ങിയവയും ചെക്പോസ്റ്റിൽ രേഖപ്പെടുത്തുന്നു.7 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം 3 ഷിഫ്റ്റുകളിലായാണു 24 മണിക്കൂറും പരിശോധന നടത്തുന്നത്. സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂം പ്രവർത്തനവും ആരംഭിച്ചു.

മട്ടന്നൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലാണു കൺട്രോൾ റൂം. കൺട്രോൾ റൂമിനു കീഴിൽ മട്ടന്നൂർ, ഇരട്ടി,പേരാവൂർ റേഞ്ച് ഓഫിസുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന പട്രോളിങ് സംഘവും ഉണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് അതിർത്തിയിൽ കേരള കർണാടക എക്സൈസ് സേനകളുടെ സംയുക്ത പരിശോധനയും ഉണ്ടാകും.


Share our post

IRITTY

കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ

Published

on

Share our post

ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.


Share our post
Continue Reading

IRITTY

പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!