സൈക്കോളജി/സോഷ്യൽ വർക്ക് വിദ്യാർഥികളെ ക്ഷണിക്കുന്നു

യുവജനങ്ങൾക്കിടയിൽ തൊഴിൽ സമ്മർദവും തുടർന്നുള്ള മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതയും വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ഈ വിഷയത്തിൽ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/സോഷ്യൽ വർക്ക് പി ജി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 18 വരെ ksyc.kerala.gov.in എന്ന വെബ്സൈറ്റിൽ https://forms.gle/S53VWbPuLgVyhCdMA എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കാം.