ബയോ ഉത്പന്നങ്ങളിലും വ്യാജൻ: ജാഗ്രത വേണം

Share our post

കണ്ണൂർ:വ്യാജ ബയോ ഉത്പന്നം വാങ്ങി വ്യാപാരികൾ വഞ്ചിതരാകരുതെന്ന് ജില്ലാ ശുചിത്വമിഷൻ.ബയോ ഉത്പന്നങ്ങളിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രമാണ് ലഭിക്കേണ്ടത്.ഇതിന് പകരം ടെസ്റ്റ് റിപ്പോർട്ട്, തമിഴ്നാട് ന്യൂസ് പ്രിന്റ് സൊസൈറ്റി, മറ്റ് സംസ്ഥാനത്തെ മലിനീകരണ നിയന്ത്രണ ബോർഡുകളുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് വ്യാജ ഉത്പന്നങ്ങളുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്നത്.സ്വച്ഛ്‌ ഭാരത് മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ ലോഗോയും അനുമതിയില്ലാതെ ഇത്തരം ഉത്പന്നങ്ങളുടെ പുറത്ത് പതിച്ചിട്ടുണ്ട്.

ബയോ ഉത്പന്നങ്ങളുടെ പുറത്ത് മലയാളത്തിലും ഇംഗ്ലീഷിലും ‘ഞാൻ പ്ലാസ്റ്റിക് അല്ല’ എന്നും ബയോ ക്യാരി ബാഗുകളിൽ ഇതിന് പുറമെ, ഡൈക്ളോറോ മീഥൈനിൽ ലയിക്കുന്നത് ആണെന്ന് കൂടി രേഖപ്പെടുത്തിയിരിക്കണം.ചില വ്യാജ ഉത്പന്നങ്ങളിൽ പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ ക്യൂ ആർ കോഡുകൾ ഉപയോഗിച്ച സംഭവങ്ങളുമുണ്ട്. ദിവസേന വാഹനങ്ങളിൽ വന്ന് പ്രാദേശികമായി കവറുകൾ വിതരണം ചെയ്യുന്നവരാണ് ഇത്തരം വ്യാജ ഉത്പന്നങ്ങൾക്ക് പിന്നിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!