മാനന്തവാടി ചന്ദനത്തോട് മൃഗ വേട്ട; മുഖ്യപ്രതി റിമാൻഡിൽ

Share our post

മാനന്തവാടി: പേരിയ ചന്ദനത്തോട് വനഭാഗത്ത് നിന്ന് പുള്ളിമാനിനെ വെടിവെച്ചു കൊന്നു കാറിൽ കടത്തി കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. കുഞ്ഞാം കല്ലേരി വീട്ടിൽ ആലിക്കുട്ടി (56) എന്നയാളെയാണ് മാനന്തവാടി ജെഎഫ്‌സിഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്‌. 2023 നവംബർ മാസം 23 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഒരുവർഷം ആയി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഇന്ന് മാനന്തവാടി കോടതിയിൽ ഹാജരാകുകയായിരുന്നു. പ്രതിയുടെ മകനും കൂട്ടുപ്രതിയും ആയ മുഹമ്മദ്, പേരിയ സ്വദേശികളായ ആച്ചി എന്ന അബ്‌ദുൽ അസീസ്, മുഹമ്മദ് റാഫി എന്നിവർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നതായി പേരിയ റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!