Kerala
മാനേജ്മെൻറ് മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് സിമാറ്റ് 2025

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന സിമാറ്റ് (കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ്) 2025-ന് അപേക്ഷിക്കാം.എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റുസ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറുകൾ, കോൺസ്റ്റിറ്റ്യുവൻറ് കോളേജുകൾ, അംഗീകൃത കോളേജുകൾ തുടങ്ങിയവയിലെ മാനേജ്മെൻറ് മാസ്റ്റേഴ്സ്‌തല പ്രോഗ്രാമിൽ 2025-26-ലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ മാനേജ്മെൻറ് അഭിരുചിപരീക്ഷയാണ് സിമാറ്റ്.
പ്രവേശന യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ബാച്ച്‌ലർ പ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും വ്യവസ്ഥകൾക്കുവിധേയമായി അപേക്ഷിക്കാം.
പരീക്ഷാഘടന
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജനുവരി 25-ന് നടത്തും. പരീക്ഷയുടെ സമയം പിന്നീടുപ്രഖ്യാപിക്കും. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രട്ടേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ്, ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീവിഷയങ്ങളിൽനിന്ന് 20 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടമാകും.
അപേക്ഷ
exams.nta.ac.in/CMAT/ വഴി ഡിസംബർ 13-ന് രാത്രി 9.50 വരെ നൽകാം. അപേക്ഷാഫീസ് ജനറൽ വിഭാഗം ആൺകുട്ടികൾക്ക് 2500 രൂപ. വനിതകൾ, ജനറൽ ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. (എൻ.സി.എൽ.), എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി., തേർഡ് ജൻഡർ എന്നീ വിഭാഗക്കാർക്ക്-1250.
ഫീസ് ഓൺലൈനായി 14-ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിലെ ചില ഫീൽഡുകളിലെ തെറ്റുകൾതിരുത്താൻ 15 മുതൽ 17 വരെ അവസരമുണ്ടാകും. പരീക്ഷാസിറ്റി അറിയിപ്പ് ജനുവരി 17-ന്. അഡ്മിറ്റ് കാർഡ് 20-ന് ഡൗൺലോഡുചെയ്യാം.
പ്രവേശനരീതി
കോഴ്സുകളിലെ പ്രവേശനത്തിനുള്ള കൗൺസലിങ് പ്രക്രിയയിൽ എൻ.ടി.എ.ക്ക് പങ്കില്ല. സ്കോർ ലഭിച്ചശേഷം പ്രവേശനത്തിന് ഈ സ്കോർ പരിഗണിക്കുന്ന സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ അതത് സ്ഥാപനങ്ങളുടെ വിജ്ഞാപനപ്രകാരം സ്ഥാപനത്തിലേക്ക് പ്രത്യേകം അപേക്ഷിച്ച് പ്രവേശനപ്രക്രിയയിൽ പങ്കെടുക്കണം.
സ്കോർ പരിഗണിച്ച ചില സ്ഥാപനങ്ങൾ
പ്രവേശനത്തിന് മറ്റുചില മാനേജ്മെൻറ് പരീക്ഷാ സ്കോറുകൾക്കൊപ്പം സിമാറ്റ് സ്കോറും മുൻവർഷങ്ങളിൽ പരിഗണിച്ചിട്ടുള്ള ചിലസ്ഥാപനങ്ങൾ ഇവയാണ് (ഓരോ പ്രവേശനവർഷവും ഉപയോഗിക്കുന്ന അഭിരുചിപരീക്ഷാ സ്കോറുകളിൽ മാറ്റംവരാം. സ്ഥാപന വെബ്സൈറ്റ് സന്ദർശിച്ച് ഏറ്റവുംപുതിയ നില പരിശോധിക്കണം):
●മോത്തിലാൽ നെഹ്റു എൻ.ഐ.ടി.-അലഹാബാദ് ● മൗലാനാ ആസാദ് എൻ.ഐ.ടി.-ഭോപാൽ ● എൻ.ഐ.ടി.-ആന്ധ്രാപ്രദേശ് ● നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഫരീദാബാദ്)
●നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡിവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജ്-ഹൈദരാബാദ് ● ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി-ചെന്നൈ; വിവിധ കാംപസുകൾ ●ഡിവലപ്മെൻറ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്-പട്ന ● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെൻറ്-ബെംഗളൂരു ● നാഷണൽ ഇൻഷുറൻസ് അക്കാദമി-പുണെ ●സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ്, നാഷണൽ ലോ യൂണിവേഴ്സിറ്റി-ജോദ്പുർ ● ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിവലപ്മെൻറ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി-ഹൈദരാബാദ്
● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി-ഷിബ്പുർ ● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് (വിവിധകേന്ദ്രങ്ങൾ) ● എൽ.എൻ. മിശ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡിവലപ്മെൻറ് ആൻഡ് സോഷ്യൽ ചെയ്‌ഞ്ച്-പട്‌ന ● എ.ബി.വി. ഐ.ഐ.ഐ.ടി.എം.-ഗ്വാളിയർ ● രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി-അമേഠി,
● മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്-ചെന്നൈ ● നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്-നവിമുംബൈ
● വൈകുണ്ഠ മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ്-പുണെ ● സി.എ.ബി.എം. ബിഹാർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി-ഭഗൽപുർ ● കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി-തിരുവനന്തപുരം ●കേരള കാർഷിക സർവകലാശാല-തൃശ്ശൂർ ● കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ●കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്-കൊച്ചി ● ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്-തിരുവനന്തപുരം ● കോളേജ് ഓഫ് എൻജിനിയറിങ്-തിരുവനന്തപുരം ● ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്‌സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ്, കോഴിക്കോട് സർവകലാശാല ● മഹാത്മാഗാന്ധി സർവകലാശാല-കോട്ടയം ● ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്് ഇൻ കേരള, കേരള സർവകലാശാല.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്