വെണ്ണീരാണ്, കഞ്ഞിവെള്ളമാണ്, അടുക്കളയാണ് നമ്മുടെ വിജയം

കണ്ണപുരം:കണ്ണപുരത്തെ വീടുകളുടെ അടുക്കളമുറ്റങ്ങൾ പച്ചക്കറി സമൃദ്ധമാക്കാൻ വഴിയൊരുക്കി പഞ്ചായത്തിന്റെ ‘ഗൃഹ ചൈതന്യം’ പദ്ധതി. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുക. അടുക്കളയിലെ ജൈവ മാലിന്യങ്ങളും ചാരവും, കഞ്ഞിവെള്ളവുമടക്കം ഇനി പച്ചക്കറിതൈകളുടെ ചെടികളുടെ പൊഷണത്തിന് ഉപയോഗിക്കുന്നതാണ് പഞ്ചായത്തും കാർഷിക കർമസേനയും കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി. കാബേജ്, കോളിഫ്ലവർ, തക്കാളി , പച്ചമുളക്, വഴുതന എന്നി വിവിധ ഇനം പച്ചക്കറി കൃഷിക്ക് വഴിയൊരുക്കിയത്. പരിചരണവും വളപ്രയോഗവുമടക്കം കാർഷിക മേഖലയിലെ എല്ലാ കാര്യങ്ങളും വീട്ടുകാർക്ക് പകർന്നാണ് കൃഷിയെ വിജയത്തിലെത്തിക്കുക. ഇതിനോടകം ഒരുലക്ഷം തൈ ഉൽപ്പാദിപ്പിച്ചു. കൂടാതെ കാസർകോട്ടെ കൃഷിയിടങ്ങളിൽനിന്ന് ശേഖരിച്ച നല്ലയിനം വിത്തടക്ക ഉപയോഗിച്ച് 5000 കവുങ്ങിൻ തൈയും 3000 കുരുമുളക് തൈയും ഉൽപ്പാദിപ്പിച്ചു. പഞ്ചായത്ത് നേതൃത്വത്തിൽ വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കിയാണ് ഗൃഹചൈതന്യം പദ്ധതി യാഥാർഥ്യമാക്കുക. വിഷരഹിതമായ ഭക്ഷണമെന്ന സന്ദേശമുയർത്തിയുള്ള പദ്ധതിയിലേക്ക് കുടുംബശ്രി മുഖേന തൈകൾ വീടുകളിലെത്തിക്കും. ഈച്ച രമേശൻ സെക്രട്ടറിയും കെ ദാമോദരൻ പ്രസിഡന്റുമായ കർമസേനയിലെ പരിശീലനം ലഭിച്ച എം സൗമ്യ, കെ ശ്രീലത, പി ശാലിനി, പ്രവിത വിനോദ് ,നിഷ അനിൽ എന്നിവരാണ് തൈ ഉൽപാദനത്തിന് നേതൃത്വം.