ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം

കണ്ണൂർ:ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി.സുമേശൻ അധ്യക്ഷനായി.ഉജ്വൽ ബാല്യ പുരസ്‌കാര ജേതാവും സർഗാത്മക ബാല്യ പുരസ്‌കാര ജേതാവുമായ അഴീക്കോട് യു.പി സ്‌കൂൾ വിദ്യാർഥി വചസ് രതീഷ്, ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ വേദ് തീർഥ്, 2024ലെ ശിശുദിന സ്റ്റാമ്പ് വരച്ച കണ്ണാടിപ്പറമ്പ് ജി.,എച്ച്എസ്എസ് വിദ്യാർഥി വി.തന്മയ, പുതിയ എസ്.സി.ആർ.ടി പാഠപുസ്തകത്തിൽ ഇടം നേടിയ ചിത്രങ്ങൾ വരച്ച മാച്ചേരി ന്യൂ യു.പി സ്‌കൂൾ വിദ്യാർഥി മുഹമ്മദ് നാഫിഹ് എന്നിവരെ ആദരിച്ചു. യു.കെ ശിവകുമാരി, സി.അശോക് കുമാർ, പ്രവീൺ രുഗ്മ, ടി ലതേഷ് എന്നിവർ സംസാരിച്ചു. കെ.എം രസിൽരാജ് സ്വാഗതവും വിഷ്ണു ജയൻ നന്ദിയും പറഞ്ഞു. വർഗീസ് കളത്തിൽ, സലീഷ് ചെറുപുഴ, രാജീവൻ പാറയിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.