Connect with us

KOOTHUPARAMBA

ചിറ്റാരിപ്പറമ്പ-വട്ടോളി റോഡിൽ വാഹനഗതാഗതം നിരോധിച്ചു

Published

on

Share our post

ചിറ്റാരിപ്പറമ്പ-വട്ടോളി-കൊയ്യാറ്റിൽ റോഡിൽ ബി എം ആൻഡ് ബി സി പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം ഡിസംബർ ഒമ്പത് മുതൽ 12 വരെ പൂർണമായും നിരോധിച്ചതിനാൽ ഇത് വഴി പോകുന്ന വാഹനങ്ങൾ മറ്റ് അനുയോജ്യമായ വഴികൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ തലശ്ശേരി അറിയിച്ചു.


Share our post

KOOTHUPARAMBA

ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് കേസ്:മൂന്ന് പേർ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് കേസിൽ 3 പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളിയിലെ അബ്ദുൽ ഗഫൂർ, കുറ്റിക്കാട്ടൂരിലെ അബ്ദുൽ മനാഫ്, തൃശൂർ സ്വദേശി സുനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. കൂത്തുപറമ്പിലെ ആനന്ദം ഹൗസിൽ അഭിനവിന്റെ പരാതിയിലാണ് 3 പേർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കണ്ണൂർ അഡി.എസ്പി കെ.വി.വേണുഗോപാലന്റെ നിർദേശ പ്രകാരമാണ് പൊലീസ് ഇൻസ്പെക്ടർ കെ.വി.ഹരിക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ വലയിലാക്കിയത്.

അഭിനവിന്റെ വാട്സാപ്പിലേക്ക് ഗ്ലോബൽ ട്രേഡിങ് കമ്പനി എന്ന പേരിൽ നിക്ഷേപം ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കുകയും അതുവഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിപ്പിക്കുകയുമായിരുന്നു. ഉയർന്ന ലാഭം പ്രതീക്ഷിച്ച് അഭിനവ് ഐ.സി.ഐ.സി.ഐ ബാങ്കിലുള്ള തന്റെ അക്കൗണ്ടിൽ നിന്ന് ഇവർ നിർദേശിച്ച അക്കൗണ്ടിലേക്ക് കഴിഞ്ഞ ജനുവരിയിൽ 3,45,000 രൂപ അയച്ചുകൊടുത്തു. പിന്നീട് ലാഭമോ പണമോ തിരിച്ചുകിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതിയുമായി എത്തിയത്. കെ.രാജേഷ്, പി.എസ്.പ്രശോഭ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ബസ് മിന്നൽ പണിമുടക്ക്

Published

on

Share our post

കൂത്തുപറമ്പ്: കൂത്തുപറമ്പ്- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കണ്ണൂർ ഭാഗത്തേക്കുള്ള ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.


Share our post
Continue Reading

KOOTHUPARAMBA

പാനൂരിൽ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട; ബ്രൗൺ ഷുഗറുമായി ഒരാൾ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ് : എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എം.ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ പരിശോധനയിൽ 19.30 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാളെ പിടികൂടി. പാനൂർ മീത്തലെ വീട്ടിൽ എം. നജീബി നെയാണ് (54) അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. മുംബൈയിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ചെറു പൊതികളിലാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. പിടികൂടിയ മയക്കുമരുന്നിനു ഒരു ലക്ഷത്തിലധികം രൂപ വില വരും. 10 വർഷം വരെ കഠിന തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )പി. സി. ഷാജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) പി.രോഷിത്ത്, ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ജലീഷ് , കെ. എ.പ്രനിൽ കുമാർ , സി. കെ.ശജേഷ് , എം. ബീന എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത് .


Share our post
Continue Reading

Trending

error: Content is protected !!