കണ്ണൂർ ജില്ലയിൽ വിവിധ അധ്യാപക ഒഴിവുകൾ

കൂത്തുപറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി അറബിക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. കൂടിക്കാഴ്ച ഏഴിന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
കതിരൂർ ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്.എസ് എസ് ടി അറബിക് ഒഴിവിലേക്ക് 9ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.
പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ പത്തിന് നടക്കും.